Flash News

ഹാദിയയുടെ ചിത്രങ്ങള്‍ രാഹുല്‍ ഈശ്വര്‍ പകര്‍ത്തി പ്രചരിപ്പിച്ചത് വിശ്വാസ വഞ്ചനയല്ലെന്ന് കോടതി

ഹാദിയയുടെ ചിത്രങ്ങള്‍ രാഹുല്‍ ഈശ്വര്‍ പകര്‍ത്തി പ്രചരിപ്പിച്ചത് വിശ്വാസ വഞ്ചനയല്ലെന്ന് കോടതി
X

കൊച്ചി: ഹാദിയയുടെ ചിത്രങ്ങള്‍ രാഹുല്‍ ഈശ്വര്‍ പകര്‍ത്തി പ്രചരിപ്പിച്ചത് വിശ്വാസ വഞ്ചനയല്ലെന്ന് കോടതി. ഹാദിയയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് രാഹുല്‍ ഈശ്വറിനെതിരേ പോലിസ് വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തിരുന്നു. രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചത് എങ്ങനെ വിശ്വാസ വഞ്ചനയാകുമെന്ന് കോടതി പോലിസിനോട്‌
ചോദിച്ചു.  ഹാദിയയെ കോടതി നിര്‍ദേശ പ്രകാരം വീട്ടില്‍ പാര്‍പ്പിച്ചുവരുന്നതിനിടയിലാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടിലെത്തി ഹാദിയയുടെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് രാഹുലിനെതിരേ വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തത്.
Next Story

RELATED STORIES

Share it