Flash News

ഹവാജയില്‍ 78,000 സാധാരണക്കാര്‍ അകപ്പെട്ടതായി യുഎന്‍



ബഗ്ദാദ്: ഇറാഖ് സേനയും ഐഎസുമായി ഏറ്റുമുട്ടല്‍ തുടരുന്ന ഹവാജയില്‍ 78,000ഓളം സാധാരണക്കാര്‍ അകപ്പെട്ടിരിക്കുന്നതായി യുഎന്‍. 2014 മുതല്‍ ഐഎസ് നിയന്ത്രണത്തിലുള്ള ഹവാജ പട്ടണം തിരിച്ചുപിടിക്കുന്നതിനായി കഴിഞ്ഞമാസം അവസാനത്തോടെയാണ് ഇറാഖ് സൈനികനീക്കം ആരംഭിച്ചത്. ഏറ്റുമുട്ടല്‍ ആരംഭിച്ചപ്പോള്‍ ഒരഴ്ചയ്ക്കുള്ളില്‍ 7000ഓളം സാധാരണക്കാര്‍ നഗരംവിട്ടിരുന്നു. പിന്നീട് 12,500ഓളം പേരെ പുറത്തെത്തിക്കാന്‍ നടപടി ആരംഭിച്ചതായും യുഎന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it