kasaragod local

ഹര്‍ത്താല്‍: 25 പേര്‍ക്കെതിരേ കേസ്്

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ നര്‍ക്കിലക്കാട് ഹര്‍ത്താലനുകൂലികള്‍ വാഹനം തടഞ്ഞ സംഭവത്തിലും ഹര്‍ത്താല്‍ അനുകൂലികളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിനും ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരേ ചിറ്റാരിക്കാല്‍ പോലിസ് കേസെടുത്തു.
ഹര്‍ത്താലനുകൂലികളായ പത്മാനാഭന്‍(55), നികേഷ് (30), അനീഷ് (25), ഗോപി (30) തുടങ്ങിയ പതിഞ്ചോളം പേര്‍ക്കെതിരെയും ഹര്‍ത്താല്‍ അനുകൂലികളെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ജിനേഷ് (28), ഭാവേഷ് (27), ശ്യാംകുമാര്‍ (29). സന്തോഷ്(30), വിനോദ് (31) തുടങ്ങി പത്തോളം പേര്‍ക്കെതിരെയുമാണ് കേസെടുത്തു. നര്‍ക്കിലക്കാട് ഹര്‍ത്താലിന്റെ ഭാഗമായി പത്മനാഭന്റെ നേതൃത്വത്തിലുള്ള സംഘം റോഡില്‍ റോഡില്‍ കുത്തിയിരുന്ന് വാഹന ഗതാഗത തടസ്സം ഉണ്ടാക്കുകയായിരുന്നു.
ഇത് ഒരു സംഘം ചോദ്യം ചെയ്യാന്‍ എത്തിയപ്പോള്‍ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം നടക്കുകയായിരുന്നു.
Next Story

RELATED STORIES

Share it