Flash News

ഹര്‍ത്താല്‍ അറസ്റ്റ്: കുപ്രചാരണങ്ങളുടെ മുനയൊടിച്ച് കണക്കുകള്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ പേരില്‍ എസ്ഡിപിഐക്കെതിരേ സിപിഎം നേതാക്കളും ബിജെപി കേന്ദ്രങ്ങളും നടത്തുന്ന കുപ്രചാരണങ്ങള്‍ തെറ്റെന്ന് കണക്കുകള്‍. പോലിസ് ഇതുവരെ പിടികൂടിയ 900ഓളം പേരില്‍ 60 പേര്‍ മാത്രമാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ എന്നാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പ്രവര്‍ത്തകരുണ്ടെന്നാണ് പോലിസ് പറയുന്നത്.
മലപ്പുറം ജില്ലയില്‍ നിന്ന് എസ്ഡിപിഐ പ്രവര്‍ത്തകരായ 18 പേരും പാലക്കാട്ട് 12 പേരും കോഴിക്കോട്ട് 12 പേരും കണ്ണൂര്‍ 9 പേരും കാസര്‍കോട്ട് നാലു പേരും അറസ്റ്റു ചെയ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലയില്‍ കൂടുതലും അറസ്റ്റു ചെയ്യപ്പെട്ടത് സിപിഎം പ്രവര്‍ത്തകരാണ്. മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകരും.
ഹര്‍ത്താലിന്റെ ഉത്തരവാദിത്തം എസ്ഡിപിഐയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിനിടയിലാണ് യഥാര്‍ഥ കണക്കുകള്‍ പുറത്തുവരുന്നത്. ഹര്‍ത്താലിനു പിന്നില്‍ ഏതെങ്കിലും സംഘടനകള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്നതിന് സാധൂകരിക്കുന്നതിനുള്ള തെളിവുകളൊന്നും ഇതുവരെ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it