ഹരീഷ് റാവത്തിന് സിബിഐ നോട്ടീസ്

ന്യൂഡല്‍ഹി: വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച ചോദ്യംചെയ്യലിനു ഹാജരാവാന്‍ ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് സിബിഐ നോട്ടീസയച്ചു. കോഴയുമായി ബന്ധപ്പെട്ട ഒളികാമറാ ദൃശ്യങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു. രാഷ്ട്രപതിഭരണത്തിലിരിക്കുന്ന സംസ്ഥാനത്തിന്റെ ശുപാര്‍ശപ്രകാരം കേന്ദ്രസര്‍ക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിശ്വാസവോട്ടെടുപ്പില്‍ പിന്തുണയ്ക്കുന്നതിനു വിജയ് ബഹുഗുണയുടെ നേതൃത്വത്തിലുള്ള ഒമ്പതു വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് റാവത്ത് പണം വാഗ്ദാനംചെയ്യുന്ന ദൃശ്യം സ്വകാര്യ വാര്‍ത്താചാനലാണു പുറത്തുവിട്ടത്.
Next Story

RELATED STORIES

Share it