palakkad local

ഹരിത കേരളം മിഷന്‍: ഫോട്ടോഗ്രഫി അവാര്‍ഡ്

പാലക്കാട്: ഹരിത കേരളം മിഷന്‍ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി പുരസ്‌കാരം നല്‍കുന്നു. സംസ്ഥാനത്തു നടക്കുന്ന ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള  വെള്ളം, വൃത്തി, വിളവ് എന്നിവ വിഷയമാക്കിയുള്ള ഫോട്ടാകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.  എട്ട് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കുമായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. കേരളം പശ്ചാത്തലമായ മത്സരാര്‍ഥികള്‍ തന്നെ എടുത്ത ഫൊട്ടോകള്‍ മാത്രമാണ് പരിഗണിക്കുക.  ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് കാഷ് അവാര്‍ഡും സാക്ഷ്യപത്രവും  10 പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി സാക്ഷ്യപത്രവും നല്‍കും. രീിലേേെ.വമൃശവേമാ.സല
ൃമഹമ.ഴീ്.ശി വഴി ഹരിതകേരളം മിഷന്‍ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി ഡിസംബര്‍ ഏഴിനകം  അപേക്ഷയും ഫോട്ടോകളും അയയ്ക്കണം. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍വരെ അയക്കാം.
Next Story

RELATED STORIES

Share it