Flash News

ഹരിതം സഹകരണം പ്രകൃതിയെ രക്ഷിച്ചെടുക്കല്‍ സാമൂഹിക ഉത്തരവാദിത്തം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍



കോഴിക്കോട്: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത്് സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അഞ്ചുലക്ഷം വൃക്ഷത്തെകള്‍ വച്ചുപിടിപ്പിക്കുന്ന‘“ഹരിതം സഹകരണം’’പദ്ധതി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്നെത്തിയ നാശത്തില്‍ നിന്ന് പ്രകൃതിയെ രക്ഷിച്ചെടുക്കല്‍ സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ തലമുറ നമുക്കു നല്‍കിയ മണ്ണിന്റെയും ജലാശയത്തിന്റെയും പരിശുദ്ധി സംരക്ഷിച്ച് അത് വരും തലമുറയ്ക്കു കൈമാറേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഒരുകോടി വൃക്ഷത്തെ നടല്‍ പദ്ധതിക്ക് സഹകരണവകുപ്പ് എല്ലാ പിന്തുണയും നല്‍കുമെന്നും കടകംപള്ളി പറഞ്ഞു. വിവിധ സഹകരണസംഘ കൂട്ടായ്മകളുടെ മേല്‍നോട്ടത്തിലാണ് ഹരിതം സഹകരണം നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഒരുകോടി വൃക്ഷത്തൈ നടല്‍ പദ്ധതിയുടെ ഭാഗമായാണ് ഹരിതം സഹകരണവും നടപ്പാക്കുന്നത്. ഈ മാസം 20നകം അഞ്ചുലക്ഷം വൃക്ഷത്തെകളും നടും. ഉദ്ഘാടനച്ചടങ്ങില്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, വി കെ സി മമ്മദ്‌കോയ എംഎല്‍എ, എം ഭാസ്‌കരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സഹകരണസംഘം രജിസ്ട്രാര്‍ ലളിതാംബിക ഐഎഎസ്, കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ എം മെഹബൂബ്, പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകന്‍ പ്രഫസര്‍ ശോഭീന്ദ്രന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it