Kottayam Local

ഹയാത്തുദ്ദീന്‍ ഹൈസ്‌കൂള്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചു

ഈരാറ്റുപേട്ട: വിദ്യാര്‍ഥികളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമാക്കേണ്ടതെന്നും പാഠഭാഗങ്ങള്‍ക്കുപരിയായി ജീവിതാനുഭവങ്ങളാണ് ഏതൊരുവ്യക്തിയുടെയും സ്വഭാവം രൂപപ്പെടുത്തുന്നതെന്നും സംസ്ഥാന എക്‌സൈസ് കമ്മീഷനര്‍ ഋഷി രാജ്‌സിങ്. ഈരാറ്റുപേട്ട ഹയാത്തുദ്ദീന്‍ ഹൈ സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം  ചെയ്യുകയായിരുന്നു  അദ്ദേഹം. ശേഷം അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിച്ചു. തുടര്‍ന്ന്  നടന്ന പൊതുസമ്മേളനം പി സി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് പ്രസിഡന്റ് പി എസ്  ഷെഫീഖ്  അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഹമീന്‍ എംഎ സ്‌കൂളിന്റെ വാര്‍ഷിക റിപ്പോര്‍ട്  അവതരിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍  ഡോ. ആഷിക് കെ ഹഫീസ്,  ഈരാറ്റുപേട്ട മിനിസിപ്പല്‍ ചെയര്‍മാന്‍ ടി എം റഷീദ്, വാര്‍ഡ് കൗണ്‍സിലര്‍ ഹസീന   ഫൈസല്‍, കെ പി മുജീബ്, പിടിഎ പ്രസിഡന്റ് ഷാജി ടി എ സംസാരിച്ചു. സ്‌കൂളിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച മഹനീയ വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിച്ചു. ലോക ഗിന്നസ് ജേതാവ് അബീഷ്  പി  ഡൊമിനികിന്റെ   സാഹസിക പ്രകടനവും  വിദ്യാര്‍ഥികളുടെ കലാ വിരുന്നും അരങ്ങേറി.
Next Story

RELATED STORIES

Share it