malappuram local

ഹയര്‍ സെക്കന്‍ഡറി ലയനം അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്യണം: കെപിഎസ്ടിഎ

മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയുടെ ഏകീകരണ വിഷയവുമായി ബന്ധപ്പെട്ട്  പ്രസ്തുത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും പൊതു സമൂഹത്തിനും ആശങ്കകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അധ്യാപക സംഘടനകളുമായും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ) ജില്ലാ കണ്‍വന്‍ഷന്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉടന്‍ ആവശ്യമായ ചര്‍ച്ചകള്‍ നടത്തുക, അധ്യാപകരുടെ ബ്രോക്കണ്‍ സര്‍വീസ് പ്രശ്‌നം പരിഹരിക്കുക, നിയമനങ്ങള്‍ അംഗീകരിക്കുക, കുടിശ്ശിക ക്ഷാമബത്തകള്‍ ഉടന്‍ അനുവദിക്കുക, അധ്യാപക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, അംഗീകാരമില്ലാത്ത മുഴുവന്‍ സ്‌കൂളുകളും അടച്ചു പൂട്ടുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മെയ് മൂന്നു മുതല്‍ അഞ്ചു വരെ കെപിഎസ്ടിഎ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ത്രിദിന സത്യഗ്രഹത്തില്‍ ജില്ലയില്‍ നിന്നു 100 പേരെ പങ്കെടുപ്പിക്കുവാന്‍ ജില്ലാ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് വി  കെ അജിത്കുമാര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സനല്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ എല്‍ ഷാജു, സംസ്ഥാന നിര്‍വാഹക സമിതിയംഗങ്ങളായ ഇ ഉദയചന്ദ്രന്‍, ടി ടി റോയ് തോമസ്, പി ടി ജോര്‍ജ്, ജോജൊ മാത്യു, ജില്ലാ ഖജാഞ്ചി സി ജയേഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it