wayanad local

ഹയര്‍സെക്കന്‍ഡറി: ജില്ലയില്‍ 84.13 ശതമാനം വിജയം

കല്‍പ്പറ്റ: ഹയര്‍സക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 84.13 ശതമാനം വിജയം. സംസ്ഥാന ശരാശരിക്കും മുകളിലാണ് വയനാടിന്റെ നേട്ടം. സംസ്ഥാന ശരാരശരി 80.94 ആണ്. സംസ്ഥാനത്ത് കണ്ണൂരിന് പിന്നില്‍ രണ്ടാം സ്ഥാനത്താന് വിജയ ശതമാനത്തില്‍ വയനാട്. ആകെ 8,443 കുട്ടികളാണ് ജില്ലയില്‍ പരീക്ഷയെഴുതിയത്. ഇതില്‍ 7,103 കുട്ടികള്‍ വജയിച്ചു. 254 കുട്ടികള്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി.
ജില്ലയില്‍ 61 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. 2014ലെ വിജയ ശതമാനത്തേക്കാള്‍ ഒരുപടികൂടി ഇത്തവണ മുന്നേറ്റമുണ്ടാക്കാന്‍ ജില്ലയ്ക്ക് കഴിഞ്ഞു. കഴിഞ്ഞ തവണ 84 ശതമാനമായിരുന്നു ജില്ലയിലെ വിജയം. അന്ന് സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തായിരുന്നു വയനാട്. എസ്എസ്എല്‍സി പരീക്ഷയില്‍ കഴിഞ്ഞ തവണത്തെ വിജയത്തിളക്കം ഇത്തവണ ലഭിക്കാത്തതില്‍ നിരാശരായ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആഹ്ലാദത്തിന് വക നല്‍കുന്നതാണ് പ്ലസ്ടു ഫലം. ജില്ലയില്‍ രണ്ടായിരത്തിനടുത്ത് വിദ്യാര്‍ഥികള്‍ ഓപ്പണായും പരീക്ഷയെഴുതിയിരുന്നു. ഉച്ചയ്ക്ക് മൂന്നോടെയാണ് ഫലം വന്നത്. എന്നാല്‍, ഫലമറിയാന്‍ കുട്ടികള്‍ നെട്ടോടമോടുന്ന സ്ഥിതിയായിരുന്നു. കല്‍പ്പറ്റയില്‍ മൂന്നോടെ നിലച്ച വൈദ്യുതി രാത്രി വൈകിയും പുനസ്ഥാപിക്കാനായില്ല. ഇതോടെ അധ്യാപകരും വിദ്യാര്‍ഥികളും ദുരിതത്തിലായി.
Next Story

RELATED STORIES

Share it