ഹജ്ജ്, ഉംറ തീര്‍ത്ഥാടര്‍ക്ക് തീവണ്ടിയിലും നിയ്യത്ത് ചെയ്യാമെന്ന് ഫത്‌വ

ദമ്മാം: ഹജ്ജ്, ഉംറ വിമാനയാത്രികര്‍ക്ക് സമാനമായ രീതിയില്‍ തീവണ്ടിയിലും തീര്‍ത്ഥാടകരായ യാത്രക്കാര്‍ക്ക് നിയ്യത്ത് ചെയ്യാമെന്ന് സൗദി ഫത്‌വാ സമിതി. മക്ക-മദീന ഹറമൈന്‍ റെയില്‍വേ പാതയില്‍ മദീനയ്ക്കു സമീപം ദുല്‍ഹുലൈഫ് മീഖാത്തില്‍ തീവണ്ടിക്ക് സ്റ്റേഷനില്ലാത്തതിനാല്‍ തീര്‍ത്ഥാടകര്‍ സംശയം ഉന്നയിച്ചിരുന്നു.
ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ മദീനയില്‍ നിന്നും ഇഹ്‌റാം വസ്ത്രം ധരിക്കുക പിന്നീട് മീഖാത്ത് എത്തുമ്പോള്‍ വിമാനയാത്രികരെ പോലെ നിയ്യത്ത് ചെയ്യുക എന്നാണ് മറുപടി. സൗദി ഗ്രാന്റ് മുഫ്തി ശെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് അല്‍ശെയ്ഖ്, ഫത്‌വാ സമിതി അംഗങ്ങളായ ശെയ്ഖ് അഹ്മദ് ബിന്‍ അലി അല്‍മുബാറക്കി, ശെയ്ഖ് സ്വാലിഹ് ഫൗസാന്‍ അല്‍ഫൗസാന്‍, ശെയ്ഖ് അബ്ദുല്‍ കരീം അബ്ദുല്ലാഹ് അല്‍ ഖുദൈര്‍, ശെയ്ഖ് അബ്ദുല്ലാ ബിന്‍ മുഹമ്മദ് ഖുനൈന്‍ തുടങ്ങിയവരാണ് ഫത്‌വയില്‍ ഒപ്പുവച്ചത്.
തീര്‍ത്ഥാടകര്‍ തീവണ്ടി യാത്രികര്‍ക്ക് വിമാനയാത്രക്കാരെപ്പോലെ നിയ്യത്ത് ചെയ്യാന്‍ കഴിയുമോ എന്ന് സൗദി റെയില്‍വേ അതോറിറ്റി മേധാവിയും രേഖാമൂലം ഫത്‌വാ സമിതിയോട് മതവിധി തേടിയിരുന്നു. മദീനയില്‍ നിന്നു പുറപ്പെടുന്ന അതിവേഗ തീവണ്ടി ഉടനെ നിര്‍ത്തുന്നത് പ്രായോഗികമല്ലെന്ന് മേധാവി വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it