Flash News

ഹജ്ജിന് 364 പേര്‍ക്കു കൂടി അവസരം



കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജിന് പോവാന്‍ 364 പേര്‍ക്കു കൂടി അവസരം. ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ച കാത്തിരിപ്പു പട്ടികയിലെ ആദ്യ 324 പേര്‍ക്കും മെഹ്‌റം സീറ്റില്‍ 40 പേര്‍ക്കുമാണ് അവസരം കൈവന്നത്. തിരഞ്ഞെടുക്കപ്പെട്ട ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ചവര്‍ 2,35,150 രൂപയും അസീസിയ്യ കാറ്റഗറിയിലുള്ളവര്‍ 2,01,750 രൂപയും  കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗണ്ടില്‍ അടയ്ക്കണം.  മുഴുവന്‍ വിമാനക്കൂലിയും നല്‍കേണ്ടവര്‍ 10,750 രൂപയും ബലികര്‍മത്തിന് കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ 8000 രൂപയും അധികം അടയ്ക്കണം. പണമടച്ച് ബാങ്ക് പേ ഇന്‍ സ്ലിപ്പിന്റെ കോപ്പിയും മെഡിക്കല്‍ സ്‌ക്രീനിങ് ആന്റ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും 19നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിയില്‍ സമര്‍പ്പിക്കണം.വിവിധ സംസ്ഥാനങ്ങളില്‍ യാത്ര റദ്ദാക്കിയ ഒഴിവിലേക്ക് വന്ന സീറ്റുകളും അഡീഷനല്‍ ക്വാട്ട നല്‍കിയിട്ടും ആറ് സംസ്ഥാനങ്ങളില്‍ വന്ന ഒഴിവുകളും ചേര്‍ത്ത് 5,402 സീറ്റുകള്‍ സംസ്ഥാനങ്ങള്‍ക്കു വീതംവച്ചപ്പോഴാണ് കേരളത്തിന് 324 പേര്‍ക്ക് കൂടി അവസരം കൈവന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി തയ്യാറാക്കിയ വെയ്റ്റിങ് ലിസ്റ്റിലെ ക്രമനമ്പര്‍ ഒന്നു മുതല്‍ 324 വരെയുള്ളവര്‍ക്കാണ് അവസരം ലഭിക്കുക.മെഹ്‌റം സീറ്റിലേക്ക് അപേക്ഷ നല്‍കിയ കേരളത്തിലെ 40 പേര്‍ക്കാണ് അവസരം ലഭിച്ചത്. ഇന്ത്യയില്‍ 200 സീറ്റാണ് മെഹ്‌റം വിഭാഗത്തിനായി മാറ്റിവച്ചത്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ലഭിച്ച അപേക്ഷകളില്‍ നറുക്കെടുപ്പ് നടത്തിയാണ് മെഹ്‌റം സീറ്റ് വീതിച്ചുനല്‍കിയത്.
Next Story

RELATED STORIES

Share it