kannur local

സൗഹൃദം വിളിച്ചോതി നാടെങ്ങും ഇഫ്താര്‍ സംഗമങ്ങള്‍

ഇരിട്ടി: വളോര സഫ സെന്ററില്‍ നടന്ന ഇഫ്താര്‍ സംഗമം നടത്തി. കാസിം വി ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ഏരിയാ സെക്രട്ടറി കെ ബഷീര്‍ അധ്യകഷത വഹിച്ചു. കെ സാദിഖ് സന്ദേശം നല്‍കി. വസീം അക്രം, എന്‍ പി നജീം സംസാരിച്ചു. ആറളം ഹല്‍ഖ സംഘടിപ്പിച്ച സംഗമം പഞ്ചയാത്ത് പ്രസിഡന്റ് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഏരിയാ സെക്രട്ടറി പ്രഫ. അബൂബക്കര്‍ മാസ്റ്റര്‍ സന്ദേശം നല്‍കി. വാര്‍ഡ് മെമ്പര്‍ രവീന്ദ്രന്‍, വാസു മാസ്റ്റര്‍,  പി വി കുഞ്ഞിക്കണ്ണന്‍,  കെ വി ബഷീര്‍, പി നാസര്‍ സംസാരിച്ചു.
കൂത്തുപറമ്പ്: കൂത്തുപറമ്പ് ശംസുല്‍ ഉലമ അക്കാദമയില്‍ സ്വലാത്ത് മജ്‌ലിസും ഇഫ്താര്‍ മീറ്റും നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി പി പി ഉമര്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കി. കെ അലി ദാരിമി,
കെ എ അഹ്മദ് ഹാജി, കെ വി അബൂട്ടി ഹാജി, യു വി അശ്‌റഫ് ഹാജി, ഒ പി മുഹമ്മദ്, റഹീം ബാനത്തുംകണ്ടി, കെ അബൂട്ടി ഹാജി, യൂസുഫ് ഹാജി കോട്ടയംപൊയില്‍, അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍, ഇസ്മായില്‍ മൂരിയാട്, മുഹമ്മദ്കുട്ടി ബാഖവി, അബ്ദുല്ല ബാഖവി, സല്‍മാനുല്‍ ഫാരിസ്, വാഫി അലി അഹ്മദ് ഹുദവി, മന്‍സൂര്‍ ഹസനി, ഉബൈദ് സനൂസി, റാഷിദ് സനൂസി, റഈസ് ഫൈസി സനൂസി, ഷമ്മാസ് സനൂസി സംസാരിച്ചു.
പാനൂര്‍: കുന്നോത്തുപറമ്പ് പഞ്ചായത്ത് ഭരണസമിതി സ്‌നേഹ സദസ്സും ഇഫ്താര്‍ സംഗമവും നടത്തി. മുന്‍മന്ത്രി കെ പി മോഹനന്‍ ഉദഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലന്‍ അധ്യക്ഷനായി. സി അബ്ദുസ്സലാം മൗലവി സന്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ എ വി ബാലന്‍, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ കെ പി സമീറ, ബ്ലോക്ക് മെംബര്‍ ഒ പി ഷീജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി സാവിത്രി, വി പി ചാത്തു, എം ഹരിദാസ്, എം പി മുകുന്ദന്‍, ടി ടി ഹസയ്‌നാര്‍, രവീന്ദ്രന്‍ കുന്നോത്ത്, കെ പി രാമചന്ദ്രന്‍, കുന്നുമ്മല്‍ സുരേന്ദ്രന്‍, കെ സുരേഷ് ബാബു സംസാരിച്ചു.
കണ്ണൂര്‍: കേരള സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാചകത്തൊഴിലാളികള്‍ക്കായി ഇഫ്താര്‍ സംഗമവും നോമ്പ് തുറയും നടത്തി. നീര്‍ച്ചാല്‍ കമ്മിറ്റി ഓഫിസില്‍ സിറ്റി സിഐ പ്രമോദ് ഉദ്ഘാടനം ചെയ്തു. എം പി രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. കടലായി ജുമാ മസ്ജിദ് ഖത്തീബ് അബ്്ദുര്‍റഷീദ് റമദാന്‍ സന്ദേശം നല്‍കി. സംസ്ഥാന സെക്രട്ടറി അബ്്ദുര്‍റസാഖ്, ജില്ലാ സെക്രട്ടറി വി ഹനീഫ, രമേശന്‍, വേണു, ടിന്റു, അസീസ്, റഹീം സംസാരിച്ചു.
Next Story

RELATED STORIES

Share it