Flash News

സൗദി കിരീടാവകാശിയെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിക്കുന്നു

സൗദി കിരീടാവകാശിയെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിക്കുന്നു
X
[caption id="attachment_375411" align="alignnone" width="560"] ഏപ്രില്‍ 28ന് നടന്ന ചടങ്ങില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി രാജാവിനൊപ്പം[/caption]

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ആരോഗ്യസ്ഥതിയെക്കുറിച്ച് പ്രചരിക്കുന്ന റിപോര്‍ട്ടുകള്‍ വ്യാജമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഏപ്രില്‍ 21ന് നടന്ന അട്ടിമറി ശ്രമത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് വെടിയേറ്റെന്നും അതിന് ശേഷം അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും ചില ഇറാന്‍, റഷ്യന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്ന മട്ടിലാണ് പ്രചരണം. ഏപ്രില്‍ 21ന് സൗദി കൊട്ടാര പരിസരത്ത് നിന്ന് വെടിശബ്ദം ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. എന്നാല്‍, കൊട്ടാര പരിസരത്ത് അനധികൃതമായി പറത്തിയ ഡ്രോണ്‍ സുരക്ഷാ ഗാര്‍ഡുകള്‍ വെടിവച്ചിട്ടതാണ് ഊഹാപോഹങ്ങള്‍ സൃഷ്ടിച്ചതെന്ന് സൗദി അധികൃതര്‍ വിശദീകരിച്ചിരുന്നു.

അതേ സമയം, ഏപ്രില്‍ 28ന് നടന്ന ഒരു ചടങ്ങില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി രാജാവിനൊപ്പം പങ്കെടുക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. ഖിദ്ദിയ വിനോദ റിസോര്‍ട്ടിന്റെ ഉദ്ഘാടന വേളയിലാണ് മറ്റ് അതിഥികളോടൊപ്പം ഇരുവരും പങ്കെടുത്തത്.
Next Story

RELATED STORIES

Share it