World

സൗദിയില്‍ നിന്ന് 40 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇന്ത്യ അധികമായി വാങ്ങും

റിയാദ്: ഇറാനു മേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ എണ്ണ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യക്ക് സൗദി സഹായം. നവംബര്‍ മുതല്‍ ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് 40 ലക്ഷം ബാരല്‍ എണ്ണ അധികമായി സൗദി നല്‍കും. ഒപെക്കിലെ മൂന്നാമതു ശക്തിയായ ഇറാനില്‍ നിന്ന് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, മാംഗളൂര്‍ റിഫൈനറി പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് എന്നിവരാണു 10 ലക്ഷം വീതം ബാരല്‍ ക്രൂഡ് ഓയില്‍ അധികമായി ഇറക്കുമതി ചെയ്യുന്നത്.
നവംബറില്‍ 90 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലിനാണ് ഇന്ത്യന്‍ കമ്പനികള്‍ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ ഓര്‍ഡര്‍ കൊടുത്തത്.
Next Story

RELATED STORIES

Share it