സൗജന്യ റേഷനും പുനരധിവാസവും ഉറപ്പാക്കണം: ചെന്നിത്തല

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്നും ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോടാവശ്യപ്പെട്ടു. കടല്‍ക്ഷോഭം മൂലം തീരദേശ മേഖലയിലും കനത്ത മഴമൂലം മലയോരമേഖലയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
പല സ്ഥലങ്ങളിലും ദുരിതാശ്വാസനടപടികള്‍ എത്തുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. കടല്‍ക്ഷോഭം മൂലം മല്‍സ്യത്തൊഴിലാളികള്‍ക്കും കനത്ത മഴകാരണം കൂലിവേലക്കാര്‍ക്കും ജോലിക്ക് പോവാനാവാതെ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്. ഇവര്‍ക്ക് സൗജന്യറേഷന്‍ ഉള്‍പ്പെടെയുള്ള അടിയന്തര സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it