malappuram local

സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി

കൊണ്ടോട്ടി: മോങ്ങത്ത് നിന്ന് വാഹനത്തിലും,ഗോഡൗണില്‍ നിന്നുമായി സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി.ലോറി ഡ്രൈവര്‍ കാസര്‍ക്കോട് സ്വദേശി ജോര്‍ജ്(40),കര്‍ണ്ണാടക സ്വദേശി ഹക്കീം(32)എന്നിവരെയാണു പോലിസ് തുടരന്വോഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങിയത്.
കേസില്‍ ഒളിവിലുളള പ്രതി ആലത്തൂര്‍പടി സ്വദേശി ബാസിതിനെ സംഭവം നടന്ന് ഒരാഴ്ചയായിട്ടും കണ്ടെത്താനായിട്ടില്ല.ബാസിത് ആദ്യം താമസിച്ചിരുന്ന വീട്ടിലും പോലിസ് പരിശോധന നടത്തിയിരുന്നു.ബാസിതിന്റെ വീട്ടിലും,കൊട്ടപ്പുറത്തെ ഭാര്യവീട്ടിലും മൈലാടിയിലെ സുഹൃത്തിന്റെ വീട്ടിലും പോലിസ് നേരത്തെ പരിശോധന നടത്തിയിരുന്നു.
ബാസിത്തിന് വേണ്ടിയാണ് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നതെന്ന് ബോധ്യമായെങ്കിലും ഏഴ് ടണ്‍ എത്തിച്ചതെന്തിനാണെന്ന് ഇതുവരെ ബോധ്യമായിട്ടില്ല.കരിങ്കല്ല് ക്വാറികളില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളാണെങ്കിലും ഇത്രയും കൂടുതല്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ലൈസന്‍സും,സുരക്ഷയുമില്ലാതെ സൂക്ഷിച്ചതും എത്തിച്ചതും കൂടുതല്‍ പേര്‍ക്ക് കേസില്‍ ബന്ധമുണ്ടെയെന്ന് സംശയിക്കുന്നുണ്ട്.കഴിഞ്ഞ ബുധനാഴ്ചയാണ് മോങ്ങത്തെ മര ഗോഡൗണില്‍ നിന്നും ലോറിയില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്.  അതിനിടെ കൊണ്ടോട്ടി പോലിസ് സ്റ്റേഷനില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പരിശോധിക്കാന്‍ എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ സ്ഥലത്തെത്തും.ഇതിനു ശേഷമായിരിക്കും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ ലൈസന്‍സും, സുരക്ഷയുമുള്ള സ്ഥലത്തേക്ക് മാറ്റുക.
Next Story

RELATED STORIES

Share it