World

'സ്‌പൈഡര്‍മാനാ'യി കുഞ്ഞിനെ രക്ഷിച്ചു; അഭയാര്‍ഥിക്ക് ഫ്രഞ്ച് പൗരത്വം

പാരിസ്: അപാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന കുഞ്ഞിനെ സ്‌പൈഡര്‍മാനായി എത്തി രക്ഷിച്ച അഭയാര്‍ഥിയെ ഫ്രാന്‍സ് പൗരത്വം നല്‍കി ആദരിച്ചു.  പാരിസില്‍ അപാര്‍ട്ട്‌മെന്റിന്റെ നാലാം നിലയുടെ ബാല്‍ക്കണിയില്‍ പിടിച്ചുതൂങ്ങി—ക്കിടക്കുകയായിരുന്ന നാലു വയസ്സുകാരനെയാണു മാലിക്കാരനായ 22കാരന്‍ മമൂദു ഗസ്സാമ രക്ഷിച്ചത്.
മതിയായ രേഖകളില്ലാതെ ഫ്രാന്‍സിലെത്തിയതായിരുന്നു ഗസ്സാമ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആണ് പൗരത്വം നല്‍കിയത്.  പാരീസില്‍ ഗസ്സാമ താമസിക്കുന്ന അപാര്‍ട്ട്‌മെന്റിന്റെ സമീപത്തെ കെട്ടിടത്തിലായിരുന്നു സംഭവം. നാലാംനിലയിലെ ബാല്‍ക്കണിയില്‍ പിടിച്ചുതൂങ്ങി നില്‍ക്കുകയായിരുന്നു നാലു വയസ്സുകാരന്‍. രക്ഷിക്കാന്‍ മാതാപിതാക്കള്‍ ശ്രമംനടത്തിയെങ്കിലും വിജയിച്ചില്ല. ഇതു കണ്ട ഗസ്സാമ അപാര്‍ട്ട്‌മെന്റിന്റെ ചുവരിലൂടെ പിടിച്ചുകയറി കുഞ്ഞിനെ രക്ഷി—ക്കുകയായിരുന്നു. ഗസ്സാമ കുഞ്ഞുമായി താഴെ എത്തുമ്പോഴേക്കും അവിടെ തടിച്ചുകൂടിയ ജനം ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്നവര്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ദശലക്ഷക്കണക്കിനു പേരാണു ഈ വീഡിയോ കണ്ടത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണു പ്രസിഡന്റ് മാക്രോണ്‍, ഗസ്സാമയെ വിളിച്ചുവരുത്തി അഭിനന്ദിക്കുകയും പൗരത്വം നല്‍കുകയും ചെയ്തത്്. ഗസ്സാമയെ “ബുദ്ധിമാന്‍’ എന്നാണു മാക്രോണ്‍ വിശേഷിപ്പിച്ചത്്.
Next Story

RELATED STORIES

Share it