സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് കെ പി സതീശനെ മാറ്റി

തിരുവനന്തപുരം: കെ എം മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് കെ പി സതീശനെ മാറ്റി. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് സതീശനെ നീക്കം ചെയ്തുകൊണ്ടുള്ള ഫയലില്‍ ആഭ്യന്തര സെക്രട്ടറി ഒപ്പിട്ടു. ബാര്‍ കോഴക്കേസില്‍ കോടതിയില്‍ ഹാജരായതിന് പിന്നാലെയാണു നടപടി.
രണ്ടു ദിവസം മുമ്പേ തന്നെ സതീശനെ സ്ഥാനത്തു നിന്ന് നീക്കാനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. നിയമ വകുപ്പ് തീരുമാനമെടുക്കാന്‍ സമയമെടുത്തതാണ് ഉത്തരവ് വൈകാന്‍ കാരണമെന്നാണ് വിശദീകരണം. എല്‍ഡിഎഫ് സര്‍ക്കാരാണ് സതീശനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. ജേക്കബ് തോമസ് ചുമതലയിലിരിക്കെയാണ് സതീശനെ ബാര്‍ കോഴക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കിയത്.
അതേസമയം, തന്നെ സ്ഥാനത്തു നിന്ന് നീക്കിയ കാര്യം അറിഞ്ഞിട്ടില്ലെന്ന് സതീശന്‍ പ്രതികരിച്ചു. കേസില്‍ യുക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഹിയറിങിന് കോടതിയില്‍ ഹാജരാവുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ബാര്‍ കോഴക്കേസില്‍ മാണിക്ക് ശുദ്ധിപത്രം നല്‍കിയ വിജിലന്‍സ് റിപോര്‍ട്ട് സതീശന്‍ ചോദ്യം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it