malappuram local

സ്‌കൂള്‍ 79ാം വാര്‍ഷികവും യാത്രയയപ്പും

പെരിന്തല്‍മണ്ണ: വാഴേങ്കട നോര്‍ത്ത് കെഎന്‍എംഎഎംയുപി സ്‌കൂള്‍ 79ാം വാര്‍ഷികവും പ്രധാനാധ്യാപിക ടി സുമതിക്കുള്ള യാത്രയയപ്പു സമ്മേളനവും ഇന്നു വൈകുന്നേരം നാലിന് നടക്കും. പികെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്യും.
മഞ്ഞളാം കുഴി അലി എംഎല്‍എ, പി കെശശി എംഎല്‍എ, വി ശശികുമര്‍, പെരിന്തല്‍മണ്ണ എഇഒ അജിത് മോന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍, ടി ഹാജറുമ്മ,ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിനി,പ്രതിപക്ഷ നേതാവ് വാസുദേവന്‍ മാസ്റ്റര്‍, ബ്‌ളോക്ക് പഞ്ചായത്ത് അംഗം ഷമീറ റഷീദ് , ഗ്രാമപഞ്ചായത്തംഗം പി ഷീജ തുടങ്ങി വിദ്യാഭ്യാസ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
മുപ്പത്തിനാലു വര്‍ഷത്തോളം പ്രധാനാധ്യാപിക തസ്തികയില്‍ സേവനമനുഷ്ഠിച്ചാണ് സുമതി വിരമിക്കുന്നത്. സ്‌കൂളിലെ സഹാധ്യാപകന്‍ എം പ്രദീപിന്റെ വര്‍ഷം വരവായി കവിതാ സമാഹാരം ചടങ്ങില്‍ പി കെ കുഞ്ഞാലിക്കുട്ടി എംപി പ്രകാശനം ചെയ്യും.
Next Story

RELATED STORIES

Share it