Kollam Local

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍



ചാത്തന്നൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി കൂട്ടികൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. പെരിനാട് കണ്ടച്ചിറ താവിദ് കിഴക്കതില്‍ ഷാജി (34) യാണ് അറസ്റ്റിലായത്. ഷാജിയെ കോടതി റിമാന്‍ഡ് ചെയ്തു   .പതിനാലുകാരിയായ വിദ്യാര്‍ഥിനിയെ വീടിന് സമീപത്തെ തടിമില്ലില്‍ ജോലി ചെയ്യാനെത്തിയ ഷാജി പരിചയപ്പെട്ട് വശത്താക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് രാത്രിയോടെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടികൊണ്ട്‌പോയി ഷാജിയുടെ വീടിന്റെ ടെറസ്സില്‍ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയും പുലര്‍ച്ചെ മേവറം ജങ്ഷനില്‍ എത്തിച്ച് ഓട്ടോയില്‍ കയറ്റി വീട്ടിലേയ്ക്ക് തിരിച്ചയക്കുകയുമായിരുന്നു. ഷാജി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.   പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കളുടെ പരാതിയെ തുടര്‍ന്ന് എസിപി ജവഹര്‍ജനാര്‍ദ്ദിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഒളിവിലായിരുന്ന ഷാജിയെ സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് അറസ്റ്റ്‌ചെയ്തത്. കൊട്ടിയം സിഐ അജയനാഥ് ചാത്തന്നൂര്‍ എസ്‌ഐ എ നിസ്സാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Next Story

RELATED STORIES

Share it