സ്കൂള്‍ വാനില്‍ ബസ്സിടിച്ച് എട്ടു കുട്ടികള്‍ മരിച്ചു
BY sdq Kappan22 Jun 2016 3:28 AM GMT
X
sdq Kappan22 Jun 2016 3:28 AM GMT
കുന്താപുര(കര്‍ണാടക): ദേശീയപാതയിലെ കുന്താപുരയ്ക്കടുത്തുള്ള മൊഹാദി ക്രോസിനടുത്ത താസിയില് സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ച മാരുതി ഒമ്നി വാനില്‍ സ്വകാര്യബസ്സിടിച്ച് എട്ടു കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം. ബൈന്തൂരില്‍ നിന്ന് കുന്താപുരയിലേക്കു വരുകയായിരുന്ന സ്വകാര്യ ബസ് ഡോണ്‍ബോസ്കോ സ്കൂളിലെ കുട്ടികള്‍ സഞ്ചരിച്ച വാനില്‍ ഇടിച്ചാണ് അപകടം. [related]
വാനില്‍ 20 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ആറു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണു മരിച്ചത്.
സ്കൂളിലെ അധ്യാപികയും ഡ്രൈവറുമടക്കമുള്ളവരുടെ പരിക്ക് ഗുരുതരമാണ്. മരിച്ചവരില്‍ ഏഴാംതരം വിദ്യാര്‍ഥിനി നിക്ഷിക, എല്‍കെജി വിദ്യാര്‍ഥിനി കലിസ്റ്റ, ഒന്നാംതരം വിദ്യാര്‍ഥിനി അനായ തുടങ്ങിയവരെയാണു തിരിച്ചറിഞ്ഞത്.
ബസ് ഡ്രൈവര്‍ മഞ്ജു, കണ്ടക്ടര്‍ ശങ്കര്‍ എന്നിവരെ ബൈന്തൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. എസ്പി അന്നാമുരുഗന് അപകടസ്ഥലം സന്ദര്‍ശിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT