Kollam Local

സ്‌കൂള്‍ ബസ് പരിശോധന : 40 ഓളം വാഹനങ്ങള്‍ തകരാറില്‍



പത്തനാപുരം:പുനലൂരില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ സ്‌കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധനയില്‍ 40ഓളം വാഹനങ്ങള്‍ തകരാറിലെന്ന് ഉദ്യോഗസ്ഥ സംഘം കണ്ടെത്തി. —പുനലൂരില്‍ സബ് ആര്‍ ടി ഓഫിസിന്റെ പരിധിയിലുള്ള ഇരുനൂറോളം സ്‌കൂള്‍ ബസ്സുകളാണ് ഇന്നലെ ചെമ്മന്തൂര്‍ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ പരിശോധനക്ക് വിധേയമാക്കിയത്. തകരാറുള്ള വാഹനങ്ങള്‍ വീണ്ടും പരിശോധനക്ക് വിധേയമാക്കാന്‍ അവസരം നല്‍കും. തകരാര്‍ പരിഹരിച്ച് 31ന് എത്തിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്‌കൂള്‍ തുറക്കും മുമ്പേ എല്ലാ വാഹനങ്ങളുടെയും സുരക്ഷാ പരിശോധന ഉറപ്പാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് പുനലൂരില്‍ വാഹന പരിശോധന നടത്തിയത്.തകരാറില്ലാത്ത വാഹനങ്ങള്‍ക്ക്് പ്രത്യേക സ്റ്റിക്കര്‍ പതിച്ചു നല്‍കി.—സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങളില്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ അനുവദിക്കില്ല. ജോയിന്റ് ആര്‍ടിഒ  കെ എസ് ഷിബു,എം വി ഐമാരായ എസ് ദിലീപ്, ആര്‍ പ്രസാദ്, എഎംവിഐമാരായ സി ബി അജിത് കുമാര്‍, എസ് അഭിലാഷ്, എം ആര്‍ മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്‌കൂള്‍ ബസുകളുടെ പരിശോധന നടത്തിയത്.—
Next Story

RELATED STORIES

Share it