malappuram local

സ്‌കൂളുകള്‍ ഇന്ന് തുറക്കും : ദിവസ വേതനമില്ലാതെ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ നാലാം വര്‍ഷത്തിലേക്ക്‌



പെരിന്തല്‍മണ്ണ: രൂക്ഷമായ പ്ലസ് വണ്‍ പ്രവേശന പ്രശനം പരിഹരിക്കുന്നതിന് വേണ്ടി യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പുതിയ സര്‍ക്കാര്‍  തസ്തിക സൃഷ്ടിക്കാത്തതിനാല്‍ 3500  ഓളം വരുന്ന അധ്യാപക അനധ്യാപകര്‍ക്ക് വേതനം  ലഭിക്കാതെ നാലാം വര്‍ഷത്തിലേക്ക് കടക്കുന്നു. പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം എന്ന പേരില്‍ പൊതു വിദ്യാലയങ്ങളെ മെച്ചപ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴാണ് പദ്ധതി നടപ്പിലാക്കാന്‍ മുന്‍കൈയ്യെടുക്കേണ്ട അധ്യാപകരെ തന്നെ അവഗണിക്കുന്ന സര്‍ക്കാറിന്റെ സമീപനം. നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിക്കപ്പെട്ടില്ല. അതിനാല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ശേഷം സ്‌കൂളുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനാണ് നിയമനാംഗീകരവും ശമ്പളവും ലഭിക്കാത്ത അധ്യാപകരുടെ കൂട്ടായമയുടെ തീരുമാനം. കഴിഞ്ഞ ഒക്‌ടോബര്‍ 31ന് തസ്തിക നിര്‍ണയത്തിനായി മുറവിളി കൂട്ടിയ അധ്യാപരെ കബളിപ്പിക്കുന്ന തരത്തില്‍ ദിവസവേതന ഉത്തരവിറങ്ങി. എന്നാല്‍ ആര്‍ഡിഡികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതല്ലാതെ കാര്യമായ പുരോഗതികള്‍ ഇക്കാര്യത്തിലുണ്ടായില്ല. യുഡിഎഫ് സര്‍ക്കാര്‍ 2016 ഫെബ്രവരി 10  നു ചേര്‍ന്ന ക്യാബിനറ്റില്‍ 2635 അധ്യാപക തസ്തികയും 235  ലാബ് അസിസ്റ്റന്റ് തസ്തികയും സൃഷ്ടിക്കാന്‍ തീരുമാനിക്കുകയും അതിന്റെ തത്വത്തില്‍ ഉള്ള ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടു വന്ന ഇടതു സര്‍ക്കാര്‍ അതിന്റെ തുടര്‍ നടപടികള്‍ ഒന്നും കൈകൊണ്ടില്ല. സ്ഥിരനിയമനവും തസ്തിക സൃഷ്ട്ടിച്ചു ശമ്പള സ്‌കെയിലിലുള്ള ശമ്പളം ലഭിക്കുവാന്‍ താമസിക്കുതോറും അധ്യാപകര്‍ക്ക് ഒട്ടേറെ സര്‍വീസ് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും പ്രായ പരിധി കടക്കുകയും വന്‍ സാമ്പത്തിക നഷ്ടത്തിനും ഇടയാക്കും. തസ്തിക നിര്‍മാണം വൈകുന്നത് പ്രായ പരിധി കഴിഞ്ഞു നിയമനം നേടാന്‍ പല അധ്യാപകര്‍ക്കും സാധിക്കില്ല. ഹൈസ്‌കളില്‍ നിന്നും യോഗ്യത നേടിയ പലരും ക്ലെയിം നേടിയാല്‍ നേരിട്ട് നിയമനം നേടിയ അധ്യാപകര്‍ പുറത്ത് പോകേണ്ടി വരുന്ന സ്ഥിതിയും  ഉണ്ടാവും. കഴിഞ്ഞ സര്‍ക്കാര്‍ തസ്തിക സൃഷടിക്കാന്‍ ഇറക്കിയ ഉത്തരവ് പ്രകാരം 2016 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തില്‍  തസ്ഥിക സൃഷ്ടിക്കുക, ഒക്ടോബര്‍ 31ന്  താത്കാലിക വേതനം നല്‍കാനുള്ള ഉത്തരവ് പ്രകാരം ഈ സ്‌കൂളുകളില്‍ ജോലി ചെയ്ത മുഴുവന്‍ അധ്യാപകര്‍ക്കും അവരുടെ നിയമാനുസ്രതമായ പീരീഡ്  പരിഗണിച്ച് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ ദിവസ വേതനം നല്‍കുവാനുള്ള നടപടികള്‍ എത്രയും പെട്ടന്ന്  സ്വീകരിക്കുക, ലാബ് അസിസ്റ്റന്റ് മാര്‍ക്കും ആദ്യത്തെ രണ്ടു വര്‍ഷത്തെ ഗസ്റ്റ് വേതനം നല്‍കുക എന്നീ അവശ്യങ്ങളാണ് അധ്യാപകര്‍ക്കുള്ളത്. മുമ്പ് പല തവണ സമര രംഗത്തിറങ്ങിയെങ്കിലും ഇടത് അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ ഇടപെട്ട് തന്ത്ര പൂര്‍വ്വം മാറ്റിവപ്പിക്കുയായിരുന്നു. സമരം ഏറ്റെടുക്കുന്നെന്ന് പ്രഖ്യാപിച്ച കെഎസ്ടിഎ തങ്ങളെ വഞ്ചിച്ചതായും അധ്യാപകര്‍ പറയുന്നു.കഴിഞ്ഞ ഒക്ടോബറില്‍ രണ്ടര വര്‍ഷമായി ശമ്പളമില്ലാതെ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ദിവസ വേതനം അനുവദിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഏട്ട് മാസം കഴിയുമ്പോഴും വേതനം ലഭിക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. പട്ടിണി പ്രയാങ്ങളുമായി മൂന്ന് വര്‍ഷം കഴിച്ച് കൂട്ടിയ അധ്യാപകര്‍ തന്നെയാണ് നാലാം വര്‍ഷത്തില്‍ പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തേണ്ടതുമെന്നത് വിരോധാഭാസമായി തുടരുന്നു.
Next Story

RELATED STORIES

Share it