സ്കൂളില്‍ അജ്ഞാത സ്ത്രീ ഇഞ്ചക്ഷന് നല്കി, വിദ്യാര്‍ഥിനി ആശുപത്രിയില്‍
BY ajay G.A.G10 Jun 2016 2:37 PM GMT
ajay G.A.G10 Jun 2016 2:37 PM GMT
തിരുവനന്തപുരം : സ്കൂളില്‍ വച്ച് അജ്ഞാതസ്ത്രീ കുത്തിവയ്പ് നടത്തിയെന്ന് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് എഴുവയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ശ്രീകാര്യത്തിനടുത്തുള്ള ഒരു സര്‍ക്കാര്‍ സ്കൂളില്‍ രണ്ടു ദിവസം മുന്‍പാണ് സംഭവം നടന്നത്. ക്ലാസിന് വെളിയിലിറങ്ങിയപ്പോള്‍ ഏതോ ഒരു സ്ത്രീ ബലമായി പിടിച്ചുവെച്ച് കുത്തിവച്ചു എന്നാണ് കുട്ടി രക്ഷിതാക്കളോട് പരാതിപ്പെട്ടത്. ആരോഗ്യവിദഗ്ദരോ മറ്റോ നടത്തിയ കുത്തിവയ്പാകുമെന്ന് കരുതിയ വീട്ടുകാര്‍ സ്കൂളിലെത്തി അന്വേഷിച്ചപ്പോഴാണ് അത്തരം കുത്തിവയ്പുകളൊന്നും നടത്തിയിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ പരിഭ്രാന്തിയിലായ രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തപരിശോധനയില്‍ കാര്യമായൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും കൂടുതല്‍ പരിശോധനാഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT