Flash News

സ്‌കൂളിന്റെ ഓഫിസ് തകര്‍ത്ത് 5.6 ലക്ഷം രൂപ കവര്‍ന്നു



കുമ്പള: സ്‌കൂള്‍ ഓഫിസിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ അലമാരകളില്‍ സൂക്ഷിച്ചിരുന്ന 5.60 ലക്ഷം രൂപ കവര്‍ന്നു. കൊടിയമ്മയിലെ കോഹിനൂര്‍ ഇംഗ്ലീഷ്മീഡിയം പബ്ലിക് സ്‌കൂളിലാണ് സംഭവം. ഇന്നലെ രാവിലെ സ്‌കൂള്‍ തുറക്കുന്നതിനായി ജീവനക്കാര്‍ എത്തിയപ്പോഴാണ് വാതില്‍ തുറന്ന നിലയില്‍കണ്ടത്. അകത്ത് കയറി പരിശോധിച്ചപ്പോള്‍ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലായിരുന്നു. പ്രിന്‍സിപ്പല്‍ നിസാര്‍ അഹമ്മദിന്റെ പരാതിയില്‍ കുമ്പള പോലിസ് കേസെടുത്തു
Next Story

RELATED STORIES

Share it