Flash News

സ്വാശ്രയ കോളജ് ഫീസ് വര്‍ധന : പ്രക്ഷോഭം ശക്തമാക്കുമെന്ന്



കൊച്ചി: സ്വാശ്രയ കോളജുകളുടെ ഫീസ് ക്രമാതീതമായി വര്‍ധിപ്പിച്ച നടപടിക്കെതിരേ സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് വാത്താസമ്മേളനത്തില്‍ അറിയിച്ചു. സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് സ്വാശ്രയ കോളജുകളിലെ വിദ്യാഭ്യാസം അന്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണ്്.  സ്വാശ്രയ മാനേജ്‌മെന്റ് കോളജുകളില്‍ ഓഡിറ്റിങ് നടത്തി ഒരു കുട്ടിക്കു പഠിക്കാന്‍ വരുന്ന ചെലവുകള്‍ എത്രയാവുമെന്നു സര്‍ക്കാര്‍ വിലയിരുത്തണം. കെഎസ്‌യു ഇക്കാര്യത്തില്‍ ഓഡിറ്റിങ് നടത്തി കോളജുകള്‍ക്ക് ഉണ്ടാവുന്ന യഥാര്‍ഥ ചെലവുകളെപ്പറ്റി സര്‍ക്കാരിനെ ബോധ്യപ്പെടുത്തും. നിഖില്‍ ദാമോദര്‍, ജെ എസ് അഖില്‍, അലോഷി സേവ്യര്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it