Flash News

സ്വാമി ഗംഗേശാനന്ദയുടെ അറസ്റ്റ് രേഖപ്പെടുത്തി

സ്വാമി ഗംഗേശാനന്ദയുടെ അറസ്റ്റ് രേഖപ്പെടുത്തി
X


തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി ഗംഗേശാനന്ദയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പീഡനം തടയുന്നതിനായി യുവതി ഇയാളുടെ ജനനേന്ദ്രിയം മുറിച്ചിരുന്നു. ഇയാളിപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം പേട്ടയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്ക്കും മറ്റുമായി ഇയാള്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പെണ്‍കുട്ടിയുടെ കുടുംബവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നാണ് 23കാരിയായ യുവതി പോലീസിന് നല്‍കിയ മൊഴി. പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഗംഗേശാനന്ദ തീര്‍ത്ഥപാദം ഇന്നലെ രാത്രി വീട്ടിലെത്തുമെന്നറിഞ്ഞ യുവതി നേരത്തെ തന്നെ കത്തി കൈയില്‍ കരുതി വച്ചിരുന്നു. പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍  ആണ് കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചത്.
സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it