Flash News

സ്വര്‍ണ തട്ടിപ്പ് : ഡല്‍ഹി സ്വദേശി അറസ്റ്റില്‍



തൃപ്രയാര്‍: ജ്വല്ലറിയില്‍ വ്യാജ സ്വര്‍ണം കാണിച്ച് പുതിയ സ്വര്‍ണാഭരണം മാറ്റിയെടുത്ത ഡല്‍ഹി സ്വദേശിയായ യുവാവിനെ വലപ്പാട് പോലിസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് സ്വദേശി ജീത്ത് റാമിനെയാണ് തൃപ്രയാറില്‍ നിന്ന് എസ്‌ഐ ഇ ആര്‍ ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വലപ്പാട് മണപ്പുറം റിതി ജ്വല്ലറിയില്‍ നിന്നാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. സ്വര്‍ണം പൂശിയ ഒരു ജോഡി കമ്മലുകളുമായാണ് ജീത്ത് റാം ജ്വല്ലറിയിലെത്തിയത്. തുടര്‍ന്ന് രണ്ട് പവന്റെ ഒരു ജോഡി കമ്മലുകള്‍ ഇയാള്‍ മാറ്റിയെടുക്കുകയായിരുന്നു. പുതിയ സ്വര്‍ണവുമായി ജീത്ത് റാം പോയതിന് പിന്നാലെയാണ് ജ്വല്ലറി ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ സംശയം തോന്നിയത്. ജീവനക്കാര്‍ ഉടനെ വലപ്പാട് പോലിസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് അന്വേഷണത്തിനിടെ തൃപ്രയാറില്‍ നിന്ന് ഇയാളെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it