സ്വഭാവ സര്‍ട്ടിഫിക്കറ്റില്ല, ഇനി അഭിരുചി സര്‍ട്ടിഫിക്കറ്റ് മാത്രം

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ നിന്നു ഇനി വിദ്യാര്‍ഥികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ക്കു പകരം അഭിരുചി സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജയിലിലെ തടവുകാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് നല്‍കുന്നത്. വിദ്യാര്‍ഥികളുടെ അച്ചടക്കം, കൃത്യനിഷ്ഠത, സൗഹൃദം എന്നിവ കണക്കിലെടുത്താണ് അഭിരുചി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്കു സ്വയം തിരുത്താന്‍ അവസരം നല്‍കും. ഇതിനു വേണ്ടി ഓരോ മൂന്നു മാസവും വിദ്യാര്‍ഥികളുടെ അഭിരുചി രേഖപ്പെടുത്തുന്നതിന് ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മിക്കാന്‍ മാനവശേഷി വികസന വകുപ്പിനോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. സുഹൃത്തുകള്‍, മാതാപിതാക്കള്‍ അധ്യാപകര്‍ എന്നിവരുമായി സംസാരിച്ചായിരിക്കും സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it