kannur local

സ്വന്തമായി വഴിയില്ലാത്ത പട്ടുവം സ്‌കൂളിലേക്ക് റോഡ് യാഥാര്‍ഥ്യമായി

ഇരിക്കൂര്‍: 81 പിന്നിട്ട ഇരിക്കൂര്‍ ഉപജില്ലയിലെ പട്ടുവം വാണീവിലാസം എ എല്‍പി സ്‌കൂളിലേക്ക് ഇനി സ്വന്തമായി വഴി. ഇരിക്കൂര്‍ ടൗണില്‍നിന്ന് അര കിലോമീറ്റര്‍ മത്രം ദൂരമുള്ള സ്‌കൂളിലേക്ക് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും നടന്നെത്തിയിരുന്നത് അന്യരുടെ വീട്ടുമുറ്റത്തിലൂടെയായിരുന്നു.
റോഡിനായി ഏറെക്കാലം സ്‌കൂള്‍ അധികൃതരും പിടിഎയും ശ്രമം നടത്തിയിട്ടും ഫലമുണ്ടായില്ല. എന്നാല്‍ 82ാം വര്‍ഷത്തിലേക്ക് കടക്കുന്ന വിദ്യാലയത്തിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാവുകയാണ്. വാര്‍ഡ് മെംബര്‍ കെ ടി അനസ് തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായി നല്‍കിയതായിരുന്നു സ്‌കൂളിലേക്ക് റോഡ് നിര്‍മിക്കുമെന്നത്.
ഇതേ വിദ്യാലയത്തില്‍ പഠിച്ച പൂര്‍വവിദ്യാര്‍ഥി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരുന്നിട്ടും പലരും പഞ്ചായത്ത് അംഗങ്ങളാവുകയും ചെയ്തിട്ടും ഇതുവരെ ഒരുവഴി പോലും ഉണ്ടാക്കാനായില്ല. സമീപത്തെ കമാലിയ മദ്‌റസ എയുപി സ്‌കൂള്‍ മാനേജര്‍ കൂടിയായ വാര്‍ഡ് മെംബറുടെ ശ്രമഫലമായി പുഴക്കരികിലൂടെ കയര്‍ പായ വിരിച്ച് പ്രകൃതിക്ക് അനുയോജ്യമായ റോഡാണ് യാഥാര്‍ഥ്യമാക്കിയത്. അഞ്ച് മീറ്റര്‍ വീതിയിലും ഇരുനൂറ് മീറ്റര്‍ നീളത്തിലുമാണ് പുതിയ റോഡ്. 81 വര്‍ഷം ഒരു സൈക്കിള്‍പോലും എത്താത്ത സ്‌കൂള്‍ മുറ്റത്തേക്ക് ഇപ്പോള്‍ എല്ലാ വാഹനങ്ങളും എത്തുമെന്നായി.
Next Story

RELATED STORIES

Share it