malappuram local

സ്വകാര്യ വ്യക്തിയുടെ താല്‍പര്യത്തിന് ഗെയില്‍ പദ്ധതി വഴിതിരിച്ചുവിടുന്നതായി പരാതി

അരീക്കോട്: സമ്പന്നനും പ്രബലനുമായ സ്വകാര്യ വ്യക്തിയുടെ മൂന്നു വസ്തുവഹകളിലൂടെ കടന്നുപോവേണ്ട ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി അധികൃതരുടെ ഒത്താശയോടെ ജന സാന്ദ്രതയുള്ള പ്രദേശത്ത് കൂടെ വഴിതിരിച്ചുവിടുന്നതായി പരാതി.
അരീക്കോട് ഉഗ്രപുരം ഗവ. ഐടിഐക്ക് സമീപം കോഴിശ്ശേരിക്കുണ്ടിലെ 15ഓളം വീട്ടുകാരാണ് പരാതിയുമായി രംഗത്തുള്ളത്. ആദ്യഘട്ടത്തില്‍ ഗെയില്‍ അധികൃതര്‍ വാതക പൈപ്പ്‌ലൈന്‍ കൊണ്ടുപോവുന്നതിനായി വീടുകളില്ലാത്ത തെങ്ങി ന്‍ തോപ്പുകളും ക്വാറി ഭൂമിയുമാണ് അലൈന്‍മെന്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, ഇപ്പോ ള്‍ വിരമിച്ച ഒരു തഹസില്‍ ദാറുടെ ഒത്താശയോടെ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് വളച്ച്  പുതിയ അലൈന്‍മെന്റ് നടപ്പാക്കാനാണ്  ശ്രമിക്കുന്നത്.
ഇങ്ങനെ വന്നാല്‍ പ്രമുഖ വ്യക്തിയുടെ തെങ്ങിന്‍ തോപ്പ്, അദ്ദേഹത്തിന്റെ രണ്ടു വീടുകള്‍ എന്നിവയെല്ലാം അലൈന്‍മെ ന്റ് മാറ്റത്തിലൂടെ സംരക്ഷിക്കാ ന്‍ കഴിയും. സ്ഥലം എംഎല്‍എയും ഇതിന് കൂട്ടുനില്‍ക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന അങ്ക ണവാടിയെയും പുതിയ അലൈന്‍മെന്റ് പ്രതികൂലമായി ബാധിക്കും.
ഒരു വ്യക്തിയുടെ താല്‍പര്യ സംരക്ഷണത്തിന് വേണ്ടി അലൈന്‍മെന്റ് മാറ്റിയപ്പോള്‍ ഈ പ്രദേശത്തെ സാധാരണക്കാരായ 15ഓളം പേരുടെ വീടുകള്‍ക്ക് അടുത്തുകൂടിയാണ് പദ്ധതി പോവുന്നത്. അതിനാല്‍ തന്നെ പല വീടുകളുടെയും ചുമരുകളും സണ്‍ഷെയ്ഡ്, കാര്‍പോര്‍ച്ച് എന്നിവയെല്ലാം പൊളിച്ചുമാറ്റേണ്ടവരും. പല വീട്ടുകളിലേക്കുമുള്ള വഴികളും ഇല്ലാതാവും. നാട്ടുകാര്‍ക്ക് വലിയ ദുരിതങ്ങള്‍ സമ്മാനിക്കുന്ന പുതിയ അലൈന്‍മെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാ കലക്ടര്‍, പെരിന്തല്‍മണ്ണ ആര്‍ഡിഒ, ഗെയില്‍ അധികൃതര്‍ എന്നിവരെയെല്ലാം സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.
ആദ്യ അലൈന്‍മെന്റിന്റേയും പുതിയ അലൈന്‍മെന്റിന്റേയും വിവരാവകാശ രേഖകള്‍ സഹിതം പരാതി നല്‍കിയിട്ടും രാഷ്ട്രീയ സ്വാധീനം മൂലം അതെല്ലാം അവഗണിക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് കോഴിശ്ശേരിക്കുണ്ട് നിവാസികള്‍ പറയുന്നു. പ്രശ്‌നത്തിന് പരിഹാരമുണ്ടാവുന്നില്ലെങ്കില്‍ പുതിയ സമര രീതികളുമായി മുന്നോട്ടു പോവാനാണ് നാട്ടുകാരുടെ തീരുമാനം.
Next Story

RELATED STORIES

Share it