ernakulam local

സ്വകാര്യ ബസ്സുകളുടെ സമയക്രമം അട്ടിമറിക്കുന്നത് ഉടമകളെന്ന് തൊഴിലാളി യൂനിയന്‍



വൈപ്പിന്‍: കെഎസ്ആര്‍ടിസി ബസുകളുമായി മല്‍സരിച്ചോടാന്‍ വൈപ്പിന്‍ - പറവൂര്‍ റൂട്ടിലെ സ്വകാര്യ ബസുകളുടെ സമയക്രമം ബസുടമകള്‍ തന്നെ അട്ടിമറിച്ചെന്ന ആരോപണവുമായി തൊഴിലാളിയൂനിയന്‍ രംഗത്ത്. ഇതുമൂലം ഒരു മണിക്കൂര്‍ അഞ്ചുമിനിറ്റെടുത്ത് ഓടിയെത്തേണ്ടിടത്ത് ബസുകള്‍ ഒരു മണിക്കൂര്‍ സമയംകൊണ്ടാണ് ഇപ്പോള്‍ ഓടിയെത്തുന്നത്. ബസുടമകളുടെ നിര്‍ബന്ധബൂദ്ധിയാണ് ഇതിനു പിന്നിലെന്ന് വൈപ്പിന്‍- പറവൂര്‍ മേഖല പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് യൂനിയന്‍ ( സിഐടിയു)  ആരോപിക്കുന്നു. അപകടങ്ങളുടെ പേരില്‍ സമയക്രമം പുനക്രമീകരിക്കണ്ടെന്നാണ്  യൂനിയന്റെ പക്ഷം. നിലവില്‍ അധികൃതര്‍ അനുവദിച്ചിട്ടുള്ള ഒരു മണിക്കൂര്‍ അഞ്ച് മിനിറ്റ് സമയം കൃത്യമായി പാലിച്ചാല്‍ അപകടങ്ങള്‍ കുറയുമത്രേ. ഒപ്പം ബസ് ഹൈക്കോടതിയില്‍ നിന്നും പുറപ്പെട്ടാല്‍ ഓരോ പോയിന്റിലും എത്തേണ്ട സമയക്രമം പുനക്രമീരിക്കുകയും വേണം. ഹൈക്കോടതിക്കവലയില്‍ നിന്നും കാളമുക്ക് ഗോശ്രീ കവലയിലെത്താന്‍ എട്ട് മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടത്തെ ബ്ലോക്കുകള്‍ കടന്നു കിട്ടാന്‍ ഈ സമയം പോര. ഇത് 10 മിനിറ്റാക്കണം. അതു പോലെ എടവനക്കാട് അണിയില്‍ ബസാറില്‍ നിന്നും ചെറായി ദേവസ്വം നടയിലെത്താന്‍ 13 മിനിറ്റാണ് ഇപ്പോഴത്തെ സമയം. ഇത് 15 മിനിറ്റാക്കണം. രണ്ടിടങ്ങളിലും നഷ്ടപ്പെടുന്ന നാലു മിനിറ്റ് സമയം  മറ്റു പോയിന്റുകളില്‍ ക്രമപ്പെടുത്തിയാല്‍ ഒരു പരിധിവരെ അമിത വേഗത ഒഴിവാക്കാനാകുമെന്ന് യൂനിയന്‍ സെക്രട്ടറി കെ എ അജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഇത് ബസുകള്‍ കൃത്യമായി പരിപാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ നഗരത്തിലെ വൈറ്റില സര്‍ക്കുലര്‍ ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പോലെ ചില പോയിന്റുകളില്‍ പഞ്ചിംഗ് വെക്കണം. എന്നാല്‍ ഇപ്പോള്‍ സമയം വെട്ടിക്കുറച്ച് നടത്തുന്ന  ഈ ചട്ട ലംഘനത്തിനെതിരെ ഗതാഗതവകുപ്പ് അധികൃതരും, പോലിസും കണ്ണടക്കുകയാണെന്ന്  യൂനിയന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it