സ്വകാര്യ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം; രണ്ടു കോടി രൂപയുടെ നാശനഷ്ടം
BY Sumeera SMR4 May 2016 6:19 AM GMT
Sumeera SMR4 May 2016 6:19 AM GMT
വര്‍ക്കല: വര്‍ക്കല പുത്തന്‍ചന്തയില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ ഇന്റര്‍നാഷനല്‍ എന്ന ഗൃഹോപകരണ സ്ഥാപനത്തിന്റെ താല്‍ക്കാലിക ഷോറൂമില്‍ വന്‍ തീപ്പിടിത്തം. ഷോറൂം പൂര്‍ണമായി കത്തിനശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപ്പിടിച്ചത്. വര്‍ക്കല വട്ടപ്ലാമൂട് മംഗലത്ത് വീട്ടില്‍ ജിജോ രാജ്കുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വര്‍ക്കല പരവൂര്‍ ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് അഗ്നിശമന സേനാ യൂനിറ്റുകള്‍ എത്തിയിരുന്നു. മൂന്നര മണിക്കൂറോളം നടത്തിയ തീവ്രപരിശ്രമത്തിന് ശേഷമാണ് തീയണയ്ക്കാനായത്.
വില്‍പ്പനയ്ക്കുള്ള ഫര്‍ണീച്ചറുകള്‍ മുഴുവന്‍ കത്തിനശിച്ചു. രണ്ടു കോടിയോളം രൂപയുടെ നാശനഷ്ടം പ്രാഥമിക നീരീക്ഷണത്തില്‍ കണക്കാക്കപ്പെടുന്നു. വൈദ്യുതി ചോര്‍ച്ചയാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് നിഗമനം. വര്‍ക്കല-പുത്തന്‍ചന്ത, കല്ലമ്പലം റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ താല്‍ക്കാലിക ഷോറൂം ടിന്‍ഷീറ്റ്, ഓല എന്നിവ കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്.
വര്‍ക്കലയിലെ പ്രമുഖ വാണിജ്യസ്ഥാപനമാണിത്. പ്രദേശവാസികള്‍, പോലിസ്, അഗ്നിശമന സേന എന്നിവരുടെ സമയോജിതമായ ഇടപെടല്‍ മൂലം സമീപത്തെ വ്യാപാര സമുച്ചയങ്ങളിലേക്ക് തീ പടര്‍ന്നില്ല. തീപ്പിടുത്തം ആദ്യം കണ്ടത് ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്.

Next Story
RELATED STORIES
സമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMT