thrissur local

സ്ലാബുകളില്ല; കാന കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടഭീഷണിയാവുന്നു

മാള: മാള കുളത്തിനു സമീപം വളവിനോട് ചേര്‍ന്ന് അടുത്ത കാലത്തായി നിര്‍മ്മിച്ച കാന കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീഷണിയാവുന്നു. കൊടകര കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ നിന്നും മാള പഞ്ചായത്ത് ബസ് സ്റ്റാന്റിലേക്ക് വാഹനങ്ങള്‍ എളുപ്പത്തില്‍ കടന്നു പോകുന്ന കിഴക്കേ അങ്ങാടി റോഡിന്റെ പ്രവേശന കവാടത്തിലാണ് ഈ കാന നിര്‍മ്മിച്ചിരിക്കുന്നത്.
വളവിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ കാന സ്ലാബിട്ട് മൂടണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. വാഹനങ്ങള്‍ വളവ് തിരിഞ്ഞു വരുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് മാറി നില്‍ക്കുവാന്‍ ഇവിടെ സാദ്ധ്യമല്ല. വടക്കു നിന്നു വരുന്ന വാഹനങ്ങള്‍ക്ക് ഈ ഭാഗത്തെ കാല്‍നടയാത്രക്കാരെ മുന്‍കൂട്ടി കാണുവാനും സാധിക്കില്ല. കഴിഞ്ഞ ദിവസം സൈക്കിള്‍ യാത്രക്കാരന്‍ കാനയില്‍ വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
അടിയന്തിരമായി അപകട സാദ്ധ്യതയുള്ള ഈ കാനയുടെ മുകളില്‍ കോ ണ്‍ഗ്രിറ്റ് സ്ലാബുകളിട്ട് മൂടണമെന്ന് മാള പ്രതികരണവേദി പ്രസിഡന്റ് സലാം ചൊവ്വര ആവശ്യപ്പെട്ടു. ജില്ലാപഞ്ചായത്തിന്റെ ചുമതലയിലുള്ള ഈ റോഡിന് കട്ട വിരിച്ച് മോഡി പിടിപ്പിക്കാനും കാന നിര്‍മ്മാണത്തിനുമായി പതിനാല് ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഈ റോഡിന്റെ ആരംഭ ഭാഗത്ത് കട്ട വിരിച്ച് അശാസ്ത്രീയമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പരാതിയെ തുടര്‍ന്ന് പൊളിച്ചു പണിതിരുന്നെങ്കിലും കട്ട വിരിച്ച റോഡിന്റെ തെക്കുഭാഗത്ത് മഴവെള്ളം കെട്ടി നില്‍ക്കുന്നതായുള്ള പരാതിക്ക് ഇതുവരെയും പരിഹാരം കണ്ടെത്തിയിട്ടില്ല.
Next Story

RELATED STORIES

Share it