kannur local

സ്റ്റുഡിയോ കവര്‍ച്ച: മൂന്നുപേര്‍ കൂടി പിടിയില്‍

പയ്യന്നൂര്‍: കരിവെള്ളൂര്‍ ഓണക്കുന്നിലെ സ്റ്റുഡിയോയില്‍ കവര്‍ച്ച നടത്തിയ ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയില്‍. കോഴിക്കോട് മാത്തോട്ടം അരക്കിണറിലെ വലിയവീട്ടില്‍ ജുനൈദ്(23), മലപ്പുറം താനൂരിലെ അങ്കത്തില്‍ സവാദ്(24), കൊണ്ടോട്ടിയിലെ 17കാരന്‍ എന്നിവരെയാണ് എസ്‌ഐ പി വി ദിനേശ്, കെ ജി വിപിന്‍ കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ കെ പി ശശിധരന്‍, ഫറഫുദ്ദിന്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
മുഖ്യപ്രതി മലപ്പുറം തിരൂര്‍ പനത്താട്ടൂരിലെ അലി അക്ബര്‍ എന്ന പനന്നോടത്ത് മുഹമ്മദലി(28)യെ കസ്റ്റഡിയില്‍ വാങ്ങി പോലിസ് ചോദ്യംചെയ്തപ്പോഴാണ് കൂട്ടികളെ കുറിച്ച് സൂചന ലഭിച്ചതും പ്രതികളെ പിടികൂടിയതും. തെളിവെടുപ്പിനായി പ്രതിയെ മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ കൊണ്ടു പോവുകയും കോഴിക്കോട് വച്ച് കരിവെള്ളൂരിലെ സ്റ്റുഡിയോവില്‍ നിന്ന് മോഷ്ടിച്ച ഒരു കാമറ കണ്ടെടുക്കുകയും ചെയ്തിരുന്നു.
പിടിയിലായവര്‍ക്കെതിരേ മലപ്പുറം ജില്ലയിലെ പലസ്റ്റേഷനുകളിലും കേസ് നിലവിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 14നാണ് ഓണക്കുന്നിലുള്ള കുണിയനിലെ പി പ്രദീപിന്റെ ഉടമസ്ഥതയിലുള്ള റെയ്ന്‍ ഫോട്ടോസ് സ്റ്റുഡിയോവില്‍ കവര്‍ച്ച നടത്തിയത്.
അറസ്റ്റിലായ പ്രതികളെ കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കൗമാരക്കാരനെ കോടതി തലശ്ശേരി ജുവൈനല്‍ ഹോമിലേക്ക് അയച്ചു.
Next Story

RELATED STORIES

Share it