സ്മൃതി ഇറാനിയുടെ ബിഎ ബിരുദം; രേഖകള്‍ കണ്ടെത്താനായില്ലെന്ന് ഡല്‍ഹി സര്‍വകലാശാല

സ്മൃതി ഇറാനിയുടെ ബിഎ ബിരുദം; രേഖകള്‍ കണ്ടെത്താനായില്ലെന്ന് ഡല്‍ഹി സര്‍വകലാശാല
X
smriti-irani

ന്യൂഡല്‍ഹി: കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ 1996ലെ ബിഎ ബിരുദ പഠനത്തിന്റെ രേഖകള്‍ കണ്ടെത്താനായിട്ടില്ലെന്ന് ഡല്‍ഹി സര്‍വകലാശാല അധികൃതര്‍ കോടതിയെ അറിയിച്ചു. മന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ സര്‍വകലാശാലയോട് രേഖകള്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മന്ത്രി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1996ല്‍ ബിഎ ബിരുദം പൂര്‍ത്തിയാക്കിയെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.
മന്ത്രിയുടെ 1996ലെ ബിഎ ബിരുദത്തെ സംബന്ധിച്ച രേഖകള്‍ കണ്ടെത്താനായിട്ടില്ലെന്ന് ഡല്‍ഹി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഓപണ്‍ ലേണിങ് സ്‌കൂളിന്റെ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഒ പി തന്‍വാറാണ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഹര്‍വീന്ദര്‍ സിങിനെ അറിയിച്ചത്.
ബികോമിന് 1993-94ല്‍ സ്മൃതി ഇറാനി സമര്‍പ്പിച്ച അപേക്ഷാ ഫോറവും അതിന്റെ പരീക്ഷാ ഫലവും 2013-14ലെ പൊളിറ്റിക്കല്‍ സയന്‍സ് ബിഎ (ഓണേഴ്‌സ്) അപേക്ഷാ ഫോറവും അടക്കമുള്ള രേഖകള്‍ തന്‍വാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it