thiruvananthapuram local

സ്പീഡ് ഗവേണറുകള്‍;  സുപ്രിംകോടതി നിര്‍ദേശം നടപ്പാക്കണമെന്ന് ദേശീയ റോഡ് സുരക്ഷാ കൗണ്‍സില്‍

തിരുവനന്തപുരം: അമിതവേഗതമൂലമുണ്ടാവുന്ന റോഡപകടങ്ങള്‍ കുറയ്ക്കാനും നിയന്ത്രണവിധേയമാക്കാനും കൊമേഴ്‌സ്യല്‍ വാഹനങ്ങളില്‍ സ്പീഡ് ഗവേണറുകള്‍ സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കണമെന്ന സുപ്രിംകോടതി നിര്‍ദേശം നടപ്പാക്കണമെന്ന് ദേശീയ റോഡ് സുരക്ഷാ കൗണ്‍സില്‍ അംഗം ഡോ. കമല്‍ജിത് സോയ്.
ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകാരം 2014ല്‍ കേരളത്തില്‍ 35,872 റോഡ് അപകടങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 4,000 പേരോളം മരണപ്പെടുകയും 40,787 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ കണക്കുകള്‍ ആശങ്കാകുലമാണ്. വാണിജ്യാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വാഹനങ്ങളാണ് ഈ അപകടങ്ങളിലേറെയും ഉള്‍പ്പെട്ടിരിക്കുന്നതെന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശരിയായ രീതിയിലുള്ള വേഗതനിയന്ത്രണമാര്‍ഗങ്ങളും നടപ്പാക്കലും പാലിക്കപ്പെടാത്തതാണ് ഇത്തരം അപകടങ്ങള്‍ വര്‍ധിക്കുന്നതിനു കാരണം.
വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് വേഗത നിയന്ത്രിക്കാനുള്ള ഉപാധികള്‍ ലഭ്യമല്ലെന്ന കാരണത്താല്‍ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിവരുന്ന ഇളവുകള്‍ തുടര്‍ന്നു പോവുന്നതാണ് വേഗത നിയന്ത്രണത്തിന്റെ നടപ്പാക്കലിന് തിരിച്ചടിയാവുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
കൊമേഴ്‌സ്യല്‍ വാഹനങ്ങളില്‍ സ്പീഡ് ഗവേണറുകള്‍ സ്ഥാപിച്ച് അപകടങ്ങള്‍ കുറയ്ക്കണം. 2009 ആഗസ്ത് 21ന് റോഡ് ഗതാഗതമന്ത്രാലയം മാനദണ്ഡമനുസരിച്ചുള്ള ഗുണിലവാരമുറപ്പുവരുത്തുന്ന സ്പീഡ് ഗവേണറുകള്‍ക്കായി ടെന്‍ഡര്‍ വിളിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ടെന്‍ഡറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ ഗവര്‍ണറുകള്‍ സ്ഥാപിച്ചതിനുശേഷം തുടര്‍സേവനവും നല്‍കണം.
ഇടപാടുകാര്‍ ഏതെങ്കിലും മാനദണ്ഡം ലംഘിച്ചാല്‍ കനത്ത പിഴ നല്‍കി സംസ്ഥാനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാനും വ്യവസ്ഥ ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമുള്ള ഏജന്‍സികള്‍വഴി ഏറ്റവും ഗുണനിലവാരവും മാനദണ്ഡങ്ങളും പാലിക്കുന്ന നിര്‍മാണ കമ്പികളെയോ വിതരണക്കരെയോ തിരഞ്ഞെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it