സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
BY Sumeera SMR3 Jun 2016 3:27 AM GMT
Sumeera SMR3 Jun 2016 3:27 AM GMT
തിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ സ്പീക്കറെ ഇന്നു തിരഞ്ഞെടുക്കും. രാവിലെ ഒമ്പതിനാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും പൊന്നാനി എംഎല്‍എയുമായ പി ശ്രീരാമകൃഷ്ണനാണ് എല്‍ഡിഎഫിലെ സ്പീക്കര്‍ സ്ഥാനാര്‍ഥി. കുന്നത്തുനാട് എംഎല്‍എയായ വി പി സജീന്ദ്രനാണ് യുഡിഎഫില്‍നിന്നു മല്‍സരിക്കുന്നത്. 140 അംഗങ്ങളില്‍ 91 പേര് എല്ഡിഎഫില്നിന്നായതിനാല് ശ്രീരാമകൃഷ്ണനാവും വിജയിക്കുക.
യുഡിഎഫിന് 47 എംഎല്‍എമാരാണുള്ളത്. ബിജെപി എംഎല്‍എ ഒ രാജഗോപാലും സ്വതന്ത്രനായി വിജയിച്ച പി സി ജോര്‍ജും ആര്‍ക്ക് വോട്ട് ചെയ്യുമെന്നതും ശ്രദ്ധേയമാവും. ഇവര്‍ രണ്ടുപേരും വോട്ട് ചെയ്താലും ഇല്ലെങ്കിലും ജയപരാജയങ്ങളെ ബാധിക്കില്ല. വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടനെ ഫലം പ്രഖ്യാപിക്കും. പ്രോടേം സ്പീക്കര്‍ എസ് ശര്‍മ പുതിയ സ്പീക്കര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. ഇന്നു പിരിയുന്ന സഭ ബജറ്റ് സമ്മേളനത്തിനായി 24ന് വീണ്ടും ചേരും.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT