Flash News

സ്പാനിഷ് ലീഗ് സൂപ്പര്‍ ക്ലൈമാക്‌സിലേക്ക് ; ബാഴ്‌സയ്ക്കും റയലിനും 84 പോയിന്റ്



മാഡ്രിഡ്: തുല്യപോയിന്റുമായി ഒപ്പത്തിനൊപ്പം മുന്നേറുന്ന അതികായരായ രണ്ട് ക്ലബ്ബുകള്‍, വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനവുമായി തുടര്‍ജയങ്ങള്‍, ഒന്ന് തോറ്റാല്‍ തൊട്ടടുത്ത് കൈവിടുന്ന ലീഗ് കിരീടം, ഗോള്‍ശരാശരിയില്‍ മുമ്പിലെത്തിയ ബാഴ്‌സലോണ, ഒരു കളി കുറവെന്ന പ്രതീക്ഷയില്‍ റയല്‍ മാഡ്രിഡ്.... ആകെ മൊത്തം ആവേശപ്പോരാട്ടമാണ് സ്പാനിഷ് ലീഗില്‍. അന്ത്യത്തോടടുക്കുമ്പോള്‍ സ്പാനിഷ് ലീഗ് ആര് നേടുമെന്നത് പ്രവചിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി സൂപ്പര്‍ ഫൈനലിനെക്കാളും ആവേശവുമായി ഇരുക്ലബ്ബുകളും മുന്നേറുകയാണ്. ജയപരാജയങ്ങളും സ്ഥാനങ്ങളും മാറിമറിഞ്ഞ ലീഗില്‍ അവശേഷിക്കുന്ന മല്‍സരങ്ങള്‍ അതിനാല്‍ തന്നെ നിര്‍ണായകമാണ്. തോല്‍ക്കാതിരിക്കാന്‍ ബൂട്ടണിഞ്ഞ മല്‍സരത്തില്‍ ശക്തരായ വിയ്യാറയലിനെതിരേ ഒന്നിനെതിരേ നാല് ഗോളുകള്‍ നേടി ബാഴ്‌സ വിജയിച്ചു. തൊട്ടുപിന്നാലെ, അത്ര ശക്തരല്ലാത്ത ഗ്രനഡ സിഎഫിനെതിരേ രണ്ടാംനിരയെ ഇറക്കി റയല്‍ മാഡ്രിഡും ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് ജയം കണ്ടു. അങ്ങനെ തുല്യപോയിന്റ് പങ്കിട്ട് കിരീടത്തിലേക്ക് ഓടിയടുത്തു ഇരുക്ലബ്ബുകളും.
Next Story

RELATED STORIES

Share it