Flash News

സ്പാനിഷ് ലീഗ്; ബാഴ്‌സയ്ക്കും റയലിനും തകര്‍പ്പന്‍ ജയം; മെസ്സിക്കും ഗരേത്തിനും ഹാട്രിക്

സ്പാനിഷ് ലീഗ്; ബാഴ്‌സയ്ക്കും റയലിനും തകര്‍പ്പന്‍ ജയം; മെസ്സിക്കും ഗരേത്തിനും ഹാട്രിക്
X
1_barcelona

[related]

മാഡ്രിഡ്; സ്പാനിഷ് ലീഗില്‍ സൂപ്പര്‍ ടീമുകളായ ബാഴ്‌സലോണയ്ക്കും റയല്‍മാഡ്രിഡിനും തകര്‍പ്പന്‍ ജയം. ബാഴ്‌സ മെസ്സിയുടെ ഹാട്രിക് മികവില്‍ 4-0ത്തിന് ഗ്രനാഡയെയാണ് തോല്‍പ്പിച്ചത്. നെയ്മറാണ് ബാഴ്‌സയുടെ നാലാം ഗോള്‍ നേടിയത്. 8,14,58 മിനിറ്റുകളിലാണ് മെസ്സിയുടെ ഗോളുകള്‍. നെയ്മര്‍ 83 മിനിറ്റിലാണ് ഗോള്‍ നേടിയത്. ജയത്തോടെ ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.

_garethbale

അതിനിടെ പുതിയ കോച്ച് സിനദിന്‍ സിദാന്റെ കീഴിലിറങ്ങിയ റയല്‍മാഡ്രിഡ്് ഡിപോര്‍ട്ടിവോയ്‌ക്കെതിരേ 5-0ത്തിന്റെ ജയം നേടി. ഗരേത്ത് ബേലിന്റെ ഹാട്രിക്കാണ് റയലിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ബെന്‍സെമ രണ്ടു ഗോള്‍ നേടി. ഈ ജയത്തോടെ റയല്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി. രണ്ടാം സ്ഥാനത്ത അത്‌ലറ്റിക്കോ മാഡ്രിഡാണ്.
Next Story

RELATED STORIES

Share it