സ്പാനിഷ് കോപഡെല്റേ : രണ്ടടിച്ച് റയല്‍
BY fousiya sidheek28 Oct 2017 4:47 AM GMT
fousiya sidheek28 Oct 2017 4:47 AM GMT
മാഡ്രിഡ്: സ്പാനിഷ് കോപഡെല്റേയില് റയല്‍ മാഡ്രിഡിന് രണ്ട്ഗോള് ജയം. ഫ്യൂയന്ലാബ്രാഡെ മടക്കമില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് റയല്‍ മാഡ്രിഡ് വിജയമാഘോഷിച്ചത്. പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്കി യുവതാരങ്ങളുമായാണ് സിദാന് റയലിനെ മല്‍സരത്തിനിറക്കിയത്. 4-4-2 ശൈലിയില്‍ പന്ത് തട്ടിയ റയല്‍ മാഡ്രിഡിന്റെ മുന്നില്‍ ഫ്യൂയന്ലാബ്രാഡെ നിഷ്പ്രഭമാവുന്ന കാഴ്ച്ചയ്ക്കാണ് മല്‍സരം സാക്ഷ്യം വഹിച്ചത്. കളിയുടെ 73 ശതമാനം സമയത്തും പന്ത് കൈയടക്കിവെച്ച റയലിന് ആദ്യ പകുതിയില്‍ അക്കൗണ്ട് തുറക്കാനായില്ല. തുടക്കം മുതലേ ആക്രമണത്തിന്റെ കെട്ടഴിച്ച് വിട്ട റയലിന് മുന്നില്‍ പ്രതിരോധത്തിലേക്ക് ഒതുങ്ങി ഫ്യൂയന്ലാബ്രാഡെ പന്ത് തട്ടിയതോടെ ആദ്യ പകുതിയിലെ റയലിന്റെ ആറ് ഗോള്‍ ശ്രമങ്ങളും വിഫലമായി.രണ്ടാം പകുതിയിലും കസറിക്കളിച്ച റയലിന്റെ അക്കൗണ്ടില്‍ 63ാം മിനിറ്റിലാണ് ആദ്യ ഗോള്‍പിറന്നത്. വീണുകിട്ടിയ പെനല്‍റ്റിയെ ലക്ഷ്യത്തിലെത്തിച്ച് അസെന്‍സിയോയാണ് റയലിനെ മുന്നിലെത്തിച്ചത്. 80ാം മിനിറ്റില്‍ ലൂക്കാസിലൂടെ റയല്‍ ലീഡുയര്‍ത്തി. പെനല്റ്റയിലൂടെയായിരുന്നു റയലിന്റെ അക്കൗണ്ടിലെ രണ്ടാം ഗോളും പിറന്നത്. 89ാം മിനിറ്റില്‍ റയല്‍ താരം ജീസസ് വല്ലീജോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയെങ്കിലും രണ്ട് ഗോള്‍ ജയത്തോടെ അവസാന 16ല്‍ റയല്‍ ഇടം നേടി. പ്രീമിയര്‍ ലീഗില്‍ വമ്പന്‍ പോര്ലണ്ടന്: ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാര് ഇന്ന് കളത്തില്‍. സൂപ്പര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരേ ടോട്ടനം ബൂട്ടുകെട്ടുമ്പോള്‍ കളിക്കളത്തില്‍ തീപ്പൊരി പാറും. ഉജ്ജ്വല ഫോമില്‍ പന്ത് തട്ടുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടാ സ്ഥാനത്തും ടോട്ടനം മൂന്നാം സ്ഥാനത്തുമാണുള്ളത്. പരിക്കിനെത്തുടര്‍ന്ന് ടോട്ടനത്തിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ ഹാരി കെയന്‍ യുനൈറ്റഡിനെതിരേ കളിക്കില്ലെന്നാണ് റിപോര്‍ട്ടുകളുള്ളത്. അതേ സമം യുനൈറ്റഡ് നിരയില്‍ സൂപ്പര്‍ താരങ്ങളായ പോഗ്ബയും ഇബ്രാഹിമോവിച്ചും ഫെല്ലിനിയും കളിക്കില്ല.മറ്റ് മല്‍സരങ്ങളില്‍ ആഴ്സനല്‍ സ്വാന്‍സിയേയും ലിവര്‍പൂള്‍ ഹഡേഴ്സ്ഫീല്ഡിനേയും മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ബ്രോമിനേയും നേരിടും. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിനേക്കാള്‍ അഞ്ച് പോയിന്റ് ലീഡോടെ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റിയുള്ളത്. ആഴ്സനല്‍ അഞ്ചാം സ്ഥാനത്തും ലിവര്‍പൂള്‍ ഒമ്പതാം സ്ഥാനത്തുമാണുള്ളത്.
Next Story
RELATED STORIES
നരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMTഅമേത്തിയിലും റായ്ബറേലിയിലും കോൺഗ്രസ് ജയിക്കും : കെസി വേണുഗോപാൽ
10 May 2024 8:39 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ ശ്യാംജിത്ത്...
10 May 2024 7:01 AM GMTഅധിക പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി അറസ്റ്റിൽ
10 May 2024 6:59 AM GMTകെജ് രിവാളിന്റെ ജാമ്യ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
10 May 2024 5:23 AM GMT