malappuram local

സ്ഥാപനത്തിന്റെ മുന്‍വശം തകര്‍ത്ത സംഭവം : ബിജെപി നേതാവിനെതിരേ കുടുംബശ്രീ അംഗങ്ങള്‍



ചങ്ങരംകുളം: കുടുംബശ്രീ അംഗങ്ങളുടെ ഉപജീവനത്തിനായി തുടങ്ങുന്ന വ്യാപാര സ്ഥാപനത്തിന് മുന്‍വശത്തു കെട്ടിയ കല്‍പടവുകള്‍ തകര്‍ത്ത ബിജെപി നേതാവിനെതിരേ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ആലങ്കോട് കുടുംബശ്രീ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടത്തില്‍ കുടുംബശ്രീ സിഡിഎസ്‌വൈ. പ്രസിഡന്റും വിധവയുമായ അമ്മിണിയുടെ നേതൃത്വത്തില്‍ ഏതാനും നിര്‍ധനര്‍ ചേര്‍ന്ന് തുടങ്ങാനിരിക്കുന്ന ഭക്ഷണശാലയുടെ വരാന്തയിലെ നിര്‍മിതികളാണ് തകര്‍ത്തത്. ഇതുമായി ബന്ധപ്പെട്ട് സമീപത്തെ റൂം വാടകയ്‌ക്കെടുത്ത ബിജെപി ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് രജിതനെതിരെ പോലിസ് കേസെടുത്തിരുന്നു. കുടുംബശ്രീ അംഗങ്ങള്‍ക്കെതിരേ വസ്തുതാ വിരുദ്ധമായി  അഴിമതിയാരോപണം ഉന്നയിച്ചും അംഗങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കുന്ന രജിതനെതിരേ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോകും. തകര്‍ത്ത കല്‍പടവുകള്‍ പുനര്‍നിര്‍മിച്ച് സ്ഥാപനം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അംഗങ്ങള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ സി അമ്മിണി, ഒ നളിനി, എം ടി പ്രസന്ന, കെ പി ചന്ദ്രമതി, കെ എസ് ഗിരിജ, ഷാനിബ സൈനുദ്ദിന്‍, എം തങ്ക, ടി പി അംബിക പങ്കടുത്തു.
Next Story

RELATED STORIES

Share it