Kottayam Local

സ്ഥാനാര്‍ഥി സംഗമത്തില്‍ കൊണ്ടും കൊടുത്തും സാരഥികള്‍

ചങ്ങനാശ്ശേരി: ഇന്ത്യന്‍ സിറ്റിസണ്‍ ചേംബറും റേഡിയോ മീഡിയോ വില്ലേജും സംയുക്തമായി കുരിശുമ്മൂട്ടില്‍ സംഘടിപ്പിച്ച സ്ഥാനാര്‍ഥി സംഗമത്തില്‍ പരസ്പരം കൊണ്ടും കൊടുത്തും സാരഥികള്‍.
വ്യത്യസ്ത മേഖലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ തിങ്ങിനിറഞ്ഞ സദസ്സില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി എഫ് തോമസ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. കെസി ജോസഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് പങ്കെടുത്തത്. പൊതുജനങ്ങളില്‍ നിന്നും നേരത്തെ സ്വരൂപിച്ച നാല്‍പതോളം ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് സ്ഥാനാഥികള്‍ പൊതുസമൂഹം മുമ്പാകെ നല്‍കേണ്ടിവന്നത്. കാലുമാറ്റം മുതല്‍ ചങ്ങനാശ്ശേരിയുടെ ഭാവി വികസനം വരേയും കേന്ദ്ര-സംസ്ഥാന സര്‍ക്കരുകളുടെ സഹായംവരെയും ഏതെല്ലാം കാര്യങ്ങള്‍ക്കു വിനിയോഗിക്കുമെന്ന ചോദ്യവും ഉയര്‍ന്നു.
ഇതിനിടിയില്‍ കേരളാ കോണ്‍ഗ്രസ് വിട്ട് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് രൂപീകരിക്കാനുണ്ടായ സാഹചര്യങ്ങളും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പരാജയപ്പെടനുണ്ടായ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ മണ്ഡലം എന്തെന്നു പോലും അറിയാത്ത ആളെ നിയോഗിച്ചതു വരെ ചോദ്യങ്ങളില്‍ ഉയര്‍ന്നു. എന്നാല്‍ ചങ്ങനാശ്ശേരി പട്ടണത്തില്‍ ഉയര്‍ന്ന ബൈപാസും ആശുപത്രിയും താന്‍ എംഎല്‍എ ആയാല്‍ ചെയ്യുമെന്നു ഒരു സ്ഥാനാര്‍ഥി പറഞ്ഞതും ചിരിയും ഉയര്‍ത്തി. ഒരോ മറുപടിക്കും എതിര്‍ സ്ഥാനാര്‍ഥിയുടെ ഉത്തരത്തിനു കൈയടി നല്‍കുന്നതും സംഗമത്തില്‍ കാണാനായി. ഇന്ത്യന്‍ സിറ്റിസണ്‍ ചേംബര്‍ പ്രസിഡന്റ് രാജേഷ് കെ ആര്‍ അധ്യക്ഷത വഹിച്ചു. ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി ഉദ്ഘാടനം ചെയ്തു. ഡോ. റൂബിള്‍ രാജ് മോഡറേറ്ററായിരുന്നു.
Next Story

RELATED STORIES

Share it