സ്ഥാനമൊഴിയാന്‍ വിസമ്മതിച്ച്് നാഗാലാന്‍ഡ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ആദ്യം പരിഗണിക്കേണ്ടത് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെയെന്ന് (എ ന്‍പിഎഫ്) പാര്‍ട്ടി നേതാവും സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിയുമായ ടി ആര്‍ സെലിയാങ്. തന്റെ ആവശ്യം അംഗീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ നാഗാലാന്‍ഡ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുമായി സഖ്യമുണ്ടാക്കുകയും ജെഡിയു പിന്തുണ നേടുകയും ചെയ്ത നാഷനല്‍ ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി (എന്‍ഡിപിപി) സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന ഗവര്‍ണറെ കണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് സെലിയാങ്ങിന്റെ പ്രതികരണം. 27 സീറ്റുകളാണ് എന്‍പിഎഫ് നേടിയത്.
Next Story

RELATED STORIES

Share it