Flash News

സ്ത്രീ ശാക്തീകരണ സമ്മേളനത്തില്‍ മന്ത്രി സുഷമ സ്വരാജ് മുഖ്യാതിഥി

സ്ത്രീ ശാക്തീകരണ സമ്മേളനത്തില്‍ മന്ത്രി സുഷമ സ്വരാജ് മുഖ്യാതിഥി
X
ദുബയ്: ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഇന്റര്‍നാഷണല്‍ വുമണ്‍ എംപവര്‍മെന്റ് പ്രോഗ്രാമിന്റെയും ( ഐ.ഡബ്ല്യു.ഇ.പി.)സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ 7 ന് നടക്കുന്ന സ്ത്രീ ശാക്തീകരണ സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, കേന്ദ്ര വനിതാ,ശിശു ക്ഷേമ മന്ത്രി മേനകാ ഗാന്ധി, യു.എ.ഇ.സഹമന്ത്രി റീം ഇബ്രാഹിം അല്‍ ഹാഷിമി, പി.ടി. ഉഷ, സുധാ ചന്ദ്രന്‍, ബോളിവുഡ് ഫിലിം ഡയറക്ടര്‍ മധൂര്‍ ബണ്ഡാര്‍ക്കര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. മദീനത്ത് ജുമൈരയിലെ മീന എ സലാം ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറോളം വനിതാ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ വിപുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഐ.ഡബ്ല്യു.ഇ.പി. ചെയര്‍പേഴ്‌സണും സാമൂഹിക പ്രവര്‍ത്തകയുമായ ആരുഷി നി ഷാംഗ്, പ്രോഗ്രാം കോര്‍ഡിനേറ്ററായ വന്ദന ശ്രീവാസ്തവ, മനോജ് പ്രസാദ് എന്നവരും സംബന്ധിച്ചു.

Next Story

RELATED STORIES

Share it