kozhikode local

സ്ത്രീയെ കബളിപ്പിച്ച് ആഭരണം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: ഭര്‍ത്താവ് ഉപേക്ഷിച്ചവരേയും വിധവകളേയും വശീകരിച്ച് പണവും ആഭരണവും തട്ടിയെടുക്കുന്ന രണ്ടുപേരെ പോലിസ് അറസ്റ്റു ചെയ്തു. ചാലിയം പുതിയപുരയില്‍ മന്‍സൂര്‍ (24), വള്ളിക്കുന്ന് അരിയല്ലൂര്‍ വടക്കാപ്പുറത്ത് മുജീബ് (22) എന്നിവരെയാണ് കസബ പോലിസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ ആഭരണം പണയം വച്ച കടലുണ്ടിയിലെ മുത്തൂറ്റ് ഫിനാന്‍സില്‍ എത്തിച്ച് പോലിസ് തെളിവെടുത്തു. മുമ്പും ഇവര്‍ സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പോലിസ് പരിശോധിച്ചുവരികയാണ്.
സംഭവത്തക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: ഭര്‍ത്താവ് ഉപേക്ഷിച്ച മലപ്പുറം തവന്നൂര്‍ സ്വദേശിനിയായ 40കാരിയെ സൗഹൃദം നടിച്ച് ഇവര്‍ കോഴിക്കോട്ടേക്ക് ക്ഷണിച്ചുവരുത്തുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചവരും വിധവകളുമായ സ്ത്രീകളോട് സൗഹൃദം നടിച്ച് ആഭരണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുയാണ് പതിവ്.
ചൊവ്വാഴ്ച്ച പരാതിക്കാരിയെ കോഴിക്കോട് നഗരം കാണിച്ചുതരാമെന്നു പറഞ്ഞ് പ്രതികളില്‍ ഒരാളായ മന്‍സൂര്‍ പുതിയ സ്റ്റാന്റിലേക്ക് ഫോണില്‍ വിളിച്ചു വരുത്തി. പ്രതികളായ മന്‍സൂറും മുജീബും ചേര്‍ന്ന് നഗരത്തിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് സ്ത്രീയുടെ ആഭരണം കവര്‍ന്നു. ഒരു ലക്ഷത്തോളം രൂപ വില വരുന്ന നാല് പവന്‍ മാലയും രണ്ട് ലോക്കറ്റും സ്ത്രീയുടെ കഴുത്തില്‍ നിന്നും ബലം പ്രയോഗിച്ച് തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ ലോഡ്ജ് മുറിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു.
മാല മോഷണം പോയ വിവരം യുവതിയാണ് കസബ പോ ലിസില്‍ അറിയിച്ചത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കസബ എസ്‌ഐ വി സിജിത്തിന്റെ നേതൃത്വത്തില്‍ പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രികരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയുകയായിരുന്നു.
Next Story

RELATED STORIES

Share it