Kollam Local

സ്ത്രീകളെ മൊബൈല്‍ ഫോണിലൂടെ ശല്യം ചെയ്യുന്ന ആള്‍ പിടിയില്‍

കൊല്ലം:കളഞ്ഞുകിട്ടിയ സിം കാര്‍ഡ് ഉപയോഗിച്ച് കഴിഞ്ഞ നാലു വര്‍ഷമായി സ്ത്രീകള്‍ ഉള്‍പ്പടെ മുന്നൂറോളം പേരെ ശല്യം ചെയ്ത വിരുതനെ കൊല്ലം സിറ്റി പോലിസ് കമ്മീഷണ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് സംഘം സൈബര്‍ സെല്ലിന്റെ  സഹായത്തോടെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി, കുലശേഖരപുരം, കണ്ണമ്പള്ളി തെക്കേതറ വീട്ടില്‍ രാജേന്ദ്രന്‍ (42) ആണ് പോലിസ് പിടിയിലായത്.മൊബൈല്‍ സിമ്മിന്റെ വിലാസം മറ്റൊന്നായതിനാലും ഒരു പ്രത്യേക സ്ഥലത്ത് ഒരു പ്രത്യേക സമയത്ത് മാത്രം ഉപയോഗിക്കുന്നതിനാലും തുടക്കത്തില്‍ ഇയാളെ കുറിച്ച്  പോലിസിന് യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. ഇതിനെ  തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പോലിസ് വലയിലാക്കിയത്. ഇയാളുടെ പക്കല്‍ നിന്നും ശല്യം ചെയ്യാനുപയോഗിച്ച സിം കാര്‍ഡുകളും ഫോണുകളും പോലിസ് കണ്ടെടുത്തിയിട്ടുണ്ട്. രാത്രി കാലങ്ങളിലും അതിരാവിലെയും ഏതെങ്കിലും നമ്പരുകളിലേക്ക് വെറുതെ ഡയല്‍ ചെയ്യുന്ന ഇയാള്‍ മറ്റേ തലക്കല്‍ സ്ത്രീകളാണങ്കില്‍ മോശമായ ഭാഷയില്‍ സംസാരിക്കുകയും  പ്രതികരിക്കുന്നവര്‍ക്കെതിരേ അസഭ്യ വര്‍ഷം നടത്തുന്നതുമാണ് ഇയാളുടെ രീതി. ഇയാളെ കുറിച്ച് കൂടുതല്‍ പരാതികളുണ്ടോ എന്നാ കാര്യം പോലിസ് പരിശോധിച്ച് വരികയാണ്. കൊല്ലം സ്‌പെഷ്യല്‍ ബ്രാഞ്ച് എ സി പി ഷിഹാബുദ്ദീന്‍, കൊല്ലം എ സി പി ജോര്‍ജ് കോശി,ഷാഡോ എസ് ഐ വിപിന്‍ കുമാര്‍, കിളികൊല്ലൂര്‍ എസ് ഐ വിനോദ് ചന്ദ്രന്‍, സൈബര്‍ സെല്‍, ഷാഡോ പോലിസ് ടീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .
Next Story

RELATED STORIES

Share it