Kollam Local

സ്ത്രീകളെ ആക്രമിച്ച ബ്ലേഡ്മാഫിയ സംഘം അറസ്റ്റില്‍

അഞ്ചല്‍:ഏരൂരില്‍ പലിശപ്പണം കൊടുക്കാന്‍ വൈകിയത് മൂലം വീട്ടില്‍ നിന്നും ഇറക്കിവിട്ടതിനെ തുടര്‍ന്ന് വീടിന്റെ സിറ്റൗട്ടില്‍ താമസമാക്കിയിരിക്കുന്ന കുടുംബത്തെ ബ്ലേഡ്മാഫിയ ആക്രമിച്ചു. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഏരൂര്‍ പുത്തന്‍വിള വീട്ടില്‍ സിന്ധുവിനും പന്ത്രണ്ടുവയസ്സുകാരിയായ മകള്‍ക്കുമാണ് പരിക്കേറ്റത്. പെണ്‍കുട്ടിയുടെ കൈയില്‍ കുത്തി മുറിവേല്‍പ്പിക്കുകയും സിന്ധുവിനെ കമ്പിപ്പാരകൊണ്ട അടിക്കുകയും ചെയ്തു. ഇരുവരും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. കുപ്രസിദ്ധ പലിശക്കാരന്‍ ചിത്തിര സൈജു, സഹായി ശാലു എന്നിവരാണ് വീടുകയറി അക്രമിച്ചത്. ഇവരെ അഞ്ചല്‍ പോലിസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പണം പലിശയ്‌ക്കെടുത്തത് മടക്കികൊക്കാന്‍ താമസിച്ചതിന്റെ പേരില്‍ ബ്ലേഡ്മാഫിയ സിന്ധു ഉള്‍പ്പടെയുള്ള ആറംഗകുടുംബത്തെ വീട്ടില്‍ നിന്നും ഇറക്കി വിട്ടിരുന്നു. കയറികിടക്കാന്‍ ഇടമില്ലാത്തതിനാല്‍ എണ്‍പത്തിയഞ്ച്  വയസുള്ള  മാതാവ് അടങ്ങിയ കുടുംബം വീടിന്റെ സിറ്റൗട്ടില്‍ ഏറെ നാളായി താമസിച്ചു വരികയാണ്. ഇവരയാണ് കഴിഞ്ഞദിവസം അക്രമിച്ചത്.
Next Story

RELATED STORIES

Share it