kozhikode local

സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത സംഭവം: ജനകീയ കണ്‍വന്‍ഷനില്‍ ജനരോഷമിരമ്പി

വടകര: സദയം സ്റ്റുഡിയോവില്‍ സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് വൈക്കിലിശേരിയില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടന്നു. സ്ത്രീകളടക്കം ആയിരത്തിലധികം പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. പതിനായിരക്കണക്കിന് സ്ത്രീകളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത സ്ഥാപനത്തിനും ജീവനക്കാരനുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുത്തുവര്‍ ഐക്യകണ്‌ഠേന അഭിപ്രായപ്പെട്ടു.
പൊലിസ് ഇക്കാര്യത്തില്‍ ഉദാസീനമായ നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് കമ്മിറ്റി രൂപം നല്‍കുമെന്ന് മുന്നറിയിപ്പും നല്‍കി. സംസ്ഥാനത്തുതന്നെ ആദ്യത്തെ സംഭവമാണ് ഇത്രയേറെ സ്ത്രീകളെ അപമാനിക്കനത്ത തരത്തിലുള്ളതെന്ന് യോഗത്തില്‍ സംസാരിച്ച സ്ത്രീകള്‍ പറഞ്ഞു. ആഴ്ചകളായി പ്രദേശത്തുള്ള പെണ്‍കുട്ടികളടക്കമുള്ളവര്‍ ഉറങ്ങിയിട്ട്. നാല്പതിനായിരത്തിലധികം ഫോട്ടോകളാണ് ഇത്തരത്തില്‍ മോര്‍ഫ് ചെയ്യപ്പെട്ടതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
എന്നാല്‍ ഇതിലും എത്രയോ അധികമാണ് ഇവരുടെ കയ്യിലുള്ളതെന്നാണ് ലഭിച്ച വിവരമെന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ജനങ്ങളോടൊപ്പം ഈ വിഷയത്തില്‍ ഏതറ്റംവരെയും പോകാന്‍ തയ്യാറാണെന്ന്
Next Story

RELATED STORIES

Share it